ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ച​ര്‍​ച്ച​യാ​യാ​ല്‍ എ​ന്താ​ണ് പ്ര​ശ്‌​നം; ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​വു​മ്പോ​ള്‍ പരിഹാരം കാണാൻ അതിനെക്കുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്ന് പത്മപ്രിയ

എ​ന്താ​ണ് പ്ര​ശ്‌​നം
ഒ​രു ന​യം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ എ​ല്ലാ ത​ല​വും പ​രി​ഗ​ണി​ക്ക​ണം. ഇ​താ​ദ്യ​മാ​യി​ട്ടൊ​ന്നും അ​ല്ല​ല്ലോ സ​ര്‍​ക്കാ​ര്‍ ന​യം ഉ​ണ്ടാ​ക്കു​ന്ന​ത്.

ഹേ​മ​ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട​ിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു ബി​ല്ല് ഉ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്ന​തെ​ങ്കി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത കു​റേ കാ​ര്യ​മു​ണ്ട്. അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ വ്യ​ക്തത വേ​ണം.

ഈ ​യോ​ഗ​ത്തി​നും മു​മ്പ് മൂ​ന്ന് പ്രാ​വ​ശ്യം ഞ​ങ്ങ​ള്‍ ചോ​ദി​ച്ച​താ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട എ​ന്താ​ണെ​ന്നു​ള്ള​തും ഞ​ങ്ങ​ള്‍​ക്ക് ത​രു​മോ​യെ​ന്നും. എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ എ​ന്തി​നേ​ക്കു​റി​ച്ചാ​ണ് യോ​ഗം എ​ന്ന​തി​നെക്കുറി​ച്ച് എ​ല്ലാ​വ​ര്‍​ക്കും ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ സ​മ​യം ക​ള​യു​ന്ന​ത്.

അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി​ല്ലേ ക​മ്മി​റ്റി​യെ നി​യ​മി​ച്ചി​ട്ട്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ച​ര്‍​ച്ച​യാ​യാ​ല്‍ എ​ന്താ​ണ് പ്ര​ശ്‌​നം. അ​ടൂ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നോ​ക്കി​യാ​ല്‍ അ​തൊ​രു സോ​ഫ്റ്റ് റി​പ്പോ​ര്‍​ട്ട​ല്ല.

വ​ള​രെ ശ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ര്‍ ക​ണ്ടെ​ത്ത​ലു​ക​ള്‍ ന​ട​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​വു​മ്പോ​ള്‍ അ​തി​ന് പ​രി​ഹാ​രം ക​ണ്ടെത്ത​ണ​മെ​ന്നാ​ണെ​ങ്കി​ല്‍ ആ ​പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് മു​ഴു​വ​നാ​യി മ​ന​സി​ലാ​വേ​ണ്ട​തു​ണ്ട്. -പ​ത്മ​പ്രി​യ

Related posts

Leave a Comment