ചലച്ചിത്രലോകത്തെ വിവാദമായ എടുത്തുയര്‍ത്തലുകള്‍ ഇവയൊക്കെയാണ്! നായികയെ തോളിലെടുത്ത് ‘പണി’ കിട്ടിയ നായകന്മാരേക്കുറിച്ചറിയാം

ewhwhwകാലം മാറിയതോടെ സിനിമാലോകത്തും ഒട്ടനേകം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് സിനിമകളുടെ കഥകളുടെ കാര്യത്തിലായാലും അഭിനയരീതികളുടെ കാര്യത്തിലായാലും. എന്നാല്‍ അന്നും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ചില ക്ലീഷേ സീനുകളുണ്ട് സിനിമകളില്‍. അതില്‍ ഒന്നാണ് നായകന്‍ നായികയെ എടുത്തുയര്‍ത്തുന്ന തരത്തിലുള്ള സീനുകള്‍. പാട്ട് സീനുകളിലാണ് ഇത്തരം കാഴ്ചകള്‍ കൂടുതല്‍. ബോളിവുഡ് നായകന്മാര്‍ക്ക് നായികമാരെ എടുത്തുയര്‍ത്തല്‍ ഇത്തിരി കൂടുതലാണെന്നാണ് പരക്കെ കണക്കാക്കപെടുന്നത്. എടുത്തുയര്‍ത്താന്‍ സിനിമ തന്നെ വേണമെന്നില്ല അവര്‍ക്ക്. എന്തെങ്കിലും പരിപാടിയ്ക്കായി സ്‌റ്റേജില്‍ എത്തിയാല്‍ ആരെയെങ്കിലും എടുത്തു പൊക്കിയില്ലെങ്കില്‍ പല ബോളിവുഡ് നടന്മാര്‍ക്കും ഉറക്കം വരാറില്ല. ഋത്വിക് റോഷന്‍ കൊച്ചിയിലെത്തിയപ്പോള്‍ അടുത്തു നിന്ന ആരാധികയെ എടുത്തുപൊക്കിയത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

gwgwa

അതിനും മുന്‍പ് സാക്ഷാല്‍ ഷാരുഖ് ഖാന്‍ സ്‌റ്റേജ് ഷോയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കിയത് അതിലും വലിയ സംഭവമായിരുന്നു. സ്‌റ്റേജിലും സ്‌ക്രീനിലും സ്റ്റാറായ കിങ് ഖാന് ആ പൊക്കില്‍ നടുവെട്ടിയെന്നും ഇല്ലെന്നുമൊക്കെ ചര്‍ച്ചകള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും അതോടെ തന്റെ ശീലത്തെ ഉപേക്ഷിക്കാനൊന്നും ഷാരുഖ് തയാറായില്ല. പൊതുവേദിയില്‍ ഒരിക്കല്‍ കൂടി ഖാന്‍ ഇതാവര്‍ത്തിച്ചു. ഇത്തവണ പൊക്കിയത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ. സംഭവം വന്‍ വിവാദത്തിനു തിരികൊളുത്തി. യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥയെ എടുത്തു പൊക്കാന്‍ എങ്ങനെ ഷാരുഖിനു ധൈര്യം വന്നുവെന്നു ചോദിച്ച് ഉന്നത പൊലീസ് അധികാരികള്‍ അടക്കം രംഗത്തുവന്നിരുന്നു.

എടുത്തുയര്‍ത്തല്‍ നടത്തി പുലിവാല് പിടിച്ചവരാണ് കൂടുതല്‍. അക്കൂട്ടത്തില്‍പ്പെടുന്ന മറ്റൊരാളാണ് വരുണ്‍ ധവാന്‍. ബോളിവുഡിലെ മറ്റൊരു ശ്രദ്ധേയമായ ഉയര്‍ത്തല്‍ നടത്തിയതു വരുണ്‍ ധവാനാണ്്. എടുത്തു പൊക്കിയതോ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച ആലിയ ഭട്ടിനെ. ഹംറ്റി ശര്‍മ കി ദുല്‍ഖാനിയ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് വരുണ്‍ ആലിയയെ പൊടുന്നനെ എടുത്തുയര്‍ത്തിയത്. തമാശയ്ക്കു ചെയ്തതാണെങ്കിലും സംഭവം ആലിയയെ ചൊടിപ്പിച്ചു. മേലാല്‍ തന്റെ സമ്മതം കൂടാതെ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ആലിയ വരുണിനോട് ആവശ്യപ്പെട്ടുവെന്നാണ് കഥകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് വരുണ്‍ പിന്നീട് രണ്ടു കൈകളിലും രണ്ട് ആരാധികമാരെ എടുത്തുയര്‍ത്തി തെളിയിച്ചിട്ടുണ്ട്.

heh

സിനിമയില്‍ നായകന്‍ നായികയെ എടുത്തുയര്‍ത്തുന്നത് കാണുന്നതൊക്കെ റൊമാന്റിക് അനുഭവങ്ങളായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതത്ര റൊമാന്റിക് അല്ലെന്നാണ് മലയാളത്തിലെ നിത്യഹരിതനായകന്‍, ചോക്‌ളേറ്റ് ബോയ് എന്നൊക്കെ അറിയപ്പെടുന്ന കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെടുന്നത്. ലോഹിതദാസിന്റെ കസ്തൂരിമാനില്‍ മുണ്ടും ജുബ്ബയുമിട്ട ചാക്കോച്ചന്‍ സെറ്റുസാരിയുടുത്ത മീരാജാസ്മിനെ കയ്യില്‍ കോരിയെടുത്തു പാടവരമ്പത്തുകൂടെ നടക്കുന്ന ഒരു സീനുണ്ട്. മീരയന്ന് അന്‍പതുകിലോയോളം തൂക്കമുള്ളയാളാണ്. വഴുവഴുക്കുന്ന പാടവരമ്പ്. മുന്നില്‍ ക്യാമറാമാന്‍ വേണുവും ലോഹിതദാസും. പ്രേക്ഷകര്‍ മുഖത്തു കണ്ട ആ പ്രേമഭാവമൊന്നുമായിരുന്നില്ല തന്റെ ഉള്ളിലെന്നു ചാക്കോച്ചന്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ചാക്കോച്ചന്‍ പെട്ടുപോയതു വിശുദ്ധനിലാണ്. അതില്‍ സംഭവം പ്രണയ സീനൊന്നുമായിരുന്നില്ല. നായിക മിയയെ തോളിലിട്ടു കൊണ്ടുപോകുന്ന സീനെടുത്തതാകട്ടെ വാഗമണിലെ തണുപ്പില്‍. മഴ പെയ്യിച്ച് മെഷീനും റെഡി.

reg

അന്ന് മുഖത്തെ ക്ലോസപ്പില്‍ കണ്ട വേദന ശരിക്കും നായികയുടെ ഭാരം സമ്മാനിച്ചതു തന്നെയായിരുന്നു എന്ന് ചാക്കോച്ചന്‍ തുറന്നുപറയുന്നു. തോളിന്റെ ലിഗ്മെന്റിന് ചികിത്സ വേണ്ടിവന്നു അന്ന് ചാക്കോച്ചന്. റൊമാന്റിക് നായകന്റെ വേഷങ്ങള്‍ ഉപേക്ഷിച്ചതോടെ ഇത്തരം സീനുകളില്‍ അഭിനയിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ചാക്കോച്ചന്‍ പറയുന്നു. നായികമാര്‍ മെലിയണമെന്ന് ആഗ്രഹിക്കുന്നത് ഈ ഉയര്‍ത്തല്‍ ഫാക്ടര്‍ കൂടി കണക്കിലെടുത്താകാമെന്നാണു നടന്‍ ദിലീപിന്റെ അഭിപ്രായം.  നല്ല താളബോധവും ചുവടുകളുമറിയാവുന്ന താരങ്ങള്‍ക്കു നൃത്തത്തിനിടെ അനായാസം ചെയ്യാവുന്ന കാര്യമാണു നായികയെ ഉയര്‍ത്തല്‍ എന്നാണ് നൃത്തസംവിധായകരും സ്റ്റണ്ട് മാസ്‌റേറഴ്‌സും മറ്റും പറയുന്നത്.

Related posts