പാ​ക് സം​വി​ധാ​യ​ക​നും ഇ​ന്ത്യ​ന്‍ നി​ര്‍​മാ​താ​വും ചേ​ര്‍​ന്ന് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പാ​ക് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

പാ​ക് സം​വി​ധാ​യ​ക​നും ഇ​ന്ത്യ​ന്‍ നി​ര്‍​മ്മാ​താ​വും ചേ​ര്‍​ന്ന് ത​ന്നെ ലെം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി പാ​ക് ച​ല​ച്ചി​ത്ര ന​ടി രം​ഗ​ത്ത്.

പ്ര​ശ​സ്ത പാ​ക് ന​ടി​യാ​യ മെ​ഹ്റി​ന്‍ ഷാ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം.

അ​സ്സ​ര്‍​ബൈ​ജാ​നി​ലെ ബ​ക്കു​വി​ല്‍ ഒ​രു സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത് എ​ന്ന് ന​ടി പ​റ​യു​ന്നു.

ഇ​ന്ത്യ​ന്‍ നി​ര്‍​മ്മാ​താ​വ് രാ​ജ് ഗു​പ്ത​യും പാ​കി​സ്ഥാ​ന്‍ സം​വി​ധാ​യ​ക​ന്‍ സ​യ്യി​ദ് എ​ഹ്സാ​ന്‍ അ​ലി സെ​യ്ദി​യും ചേ​ര്‍​ന്നാ​ണ് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് മെ​ഹ്റി​ന്‍ ഷാ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

നി​ര്‍​മ്മാ​താ​വും സം​വി​ധാ​യ​ക​നും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

ത​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് മെ​ഹ്റി​ന്‍ പ​റ​ഞ്ഞു. വീ​ഡി​യോ​യി​ല്‍ ത​ന്റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന സ​മ​യ​ത്ത് മെ​ഹ്‌​റി​ന്റെ ക​ണ്ണു​ക​ള്‍ പ​ല​വ​ട്ടം നി​റ​ഞ്ഞു.

ത​ന്റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ത​നി​ക്ക് ഭ​ക്ഷ​ണം പോ​ലും പ​ല പ്ര​വ​ശ്യം നി​ഷേ​ധി​ച്ചു​വെ​ന്നും മെ​ഹ്‌​റി​ന്‍ പ​റ​യു​ന്നു. ഒ​പ്പം ത​നി​ക്ക് തി​രി​ച്ചു​വ​രാ​ന്‍ അ​ട​ക്കം വി​മാ​ന​ടി​ക്ക​റ്റ് പോ​ലും ന​ല്‍​കി​യി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ട്.

ഈ ​വി​ഷ​യം പി​ന്നീ​ട് താ​ന്‍ പു​റ​ത്തു​പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​താ​ണ്. മു​ന്നോ​ട്ട് പോ​കാം എ​ന്ന് ക​രു​തി​യ​താ​ണ്.

എ​ന്നാ​ല്‍ സി​നി​മ രം​ഗ​ത്തെ മ​റ്റു ന​ടി​മാ​ര്‍​ക്ക് അ​നു​ഭ​വ​മാ​യി ഇ​ത് പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഇ​പ്പോ​ള്‍ തോ​ന്നി​യെ​ന്ന് മെ​ഹ്റി​ന്‍ ഷാ ​പ​റ​യു​ന്നു.

Related posts

Leave a Comment