ഗ്രനേഡ് ഘടിപ്പിച്ച പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി; ഡ്രോണിൽ ചൈനീസ് നിർമിത ബാറ്ററികൾ

ജ​​​​മ്മു: അ​​​​തി​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ റൈ​​​​ഫി​​​​ളും ഏ​​​​ഴു ഗ്ര​​​​നേ​​​​ഡു​​ക​​ളും ഘ​​​​ടി​​​​പ്പി​​​​ച്ച പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഡ്രോ​​​​ൺ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​ര​​​​ക്ഷാ​​​​സേ​​​​ന വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി. ക​​​​ഠു​​​​വ ജി​​​​ല്ല​​​​യി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് ഡ്രോ​​​​ൺ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും ആ​​​​യു​​​​ധ​​​​വും ഘ​​​​ടി​​​​പ്പി​​​​ച്ച ഹെ​​​​ക്സാ​​​​കോ​​​​പ്റ്റ​​​​ർ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തു​​​​ന്ന​​​​ത്.

17.5 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള ഹെ​​​​ക്സാ​​​​കോ​​​​പ്റ്റ​​​​റി​​​​ന് അ​​​​ഞ്ച​​​​ര കി​​​​ലോ​​​​യോ​​​​ളം ഭാ​​​​രം​​​​ വ​​​​ഹി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ണ്ട്. യു​​​​എ​​​​സ് നി​​​​ർ​​​​മി​​​​ത എം-4 ​​​​സെ​​​​മി ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് തോ​​​​ക്കും ഏ​​​​ഴ് ചൈ​​​​നീ​​​​സ് നി​​​​ർ​​​​മി​​​​ത ഗ്ര​​​​നേ​​​​ഡു​​​​മാ​​​​ണ് ഇ​​​​തി​​​​ൽ​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

നാ​​​​ല് ബാ​​​​റ്റ​​​​റി​​​​ക​​​​ളും ഒ​​​​രു റേ​​​​ഡി​​​​യോ സി​​​​ഗ്ന​​​​ൽ റി​​​​സീ​​​​വ​​​​റും ര​​​​ണ്ട് ജി​​​​പി​​​​എ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തോ​​​​ടൊ​​​​പ്പം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ ക​​​​ഠു​​​​വ​​​​യി​​​​ലെ റാ​​​​ത്വ​​​​യി​​​​ൽ ആ​​​​ണ് ഡ്രോ​​​​ൺ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ അ​​​​തി​​​​ർ​​​​ത്തി​​​​ക്ക​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്നും ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗം സേ​​​​ന​​​​യ്ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഡ്രോ​​​​ൺ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഗ​​​​ത്ത് ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്ന ആ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
ഭീ​ക​ര​രു​ടെ കൈ​വ​ശം ആ‍​യു​ധം എ​ത്തി​യാ​ൽ ഉ​ട​ൻ അ​വ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​നു ക​ഴി​യു​മാ​യി​രു​ന്നു എ​ന്നും സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment