പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള അ​മേ​രി​ക്ക​ൻ ബ​ന്ധം ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല: മാ​ർ​ക്കോ റൂ​ബി​യോ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള അ​മേ​രി​ക്ക​ൻ ബ​ന്ധം ഇ​ന്ത്യ​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള സ​മ​ഗ്ര വ്യാ​പാ​ര ക​രാ​ർ അ​ന്തി​മ​രൂ​പ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച് ചു​രു​ക്കം ചി​ല വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി തീ​രു​മാ​നി​ക്കാ​നു​ള്ള​തെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​ണു​വാ​യു​ധ ശേ​ഷി​യു​ള്ള പാ​ക്കി​സ്ഥാ​നു​മാ​യി അ​മേ​രി​ക്ക​യ്ക്ക് ബ​ന്ധം പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ഈ ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കാ​ൻ യു​എ​സി​ന് സാ​ധി​ക്കു​മെ​ന്നും മാ​ർ​ക്കോ റൂ​ബി​യോ പ​റ​ഞ്ഞു. നേ​ര​ത്തെ റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നു​ള്ള അ​ധി​ക താ​രി​ഫ് ഇ​ന്ത്യ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment