പയ്യന്നൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മറ്റൊരു അതിഥി തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപ്പി സര്‍ദാറിന് (36) കുത്തേറ്റ സംഭവത്തിലാണ് വെസ്റ്റ് ബംഗാളിലെ ഇന്ദ്രജിത്ത് ദാസിനെ പയ്യന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി രാത്രി പതിനൊന്നരയോടെ കൊറ്റി മേല്‍പ്പാലത്തിന് സമീപത്തെ പഴയ ചങ്ങല ഗേറ്റ് റോഡിലെ വാടക വീട്ടിലാണ് സംഭവം. മദ്യലഹരിയിലുണ്ടായ കയ്യാങ്കളിക്കിടയിലാണ് ഇയാള്‍ക്ക് കുത്തേറ്റത്.
ഗുരുതര പരിക്കേറ്റ ഇയാള്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സഹതാമസക്കാരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇന്ദ്രജിത്ത് ദാസാണ് കുത്തിയതെന്ന് മനസിലായത്.
