മർക്കടമുഷ്ടി..! പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ ദ്രോഹിച്ചിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകുമെന്ന് രേഖ

കോ​ട്ട​യം: മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​വി​ലോ​പം മൂ​ലം ജോ​ലി​യി​ൽ തി​രി​കെ ​പ്ര​വേ​ശി​ക്കാ​നാ​കാ​തെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി. കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലെ അപ്ഹോ ൾസ്റ്ററി ജീ​വ​ന​ക്കാ​രി മാ​ഞ്ഞൂ​ർ ത​ട്ടാം​പ​റ​ന്പി​ൽ കെ. ​രേ​ഖാ​മോ​ൾ​ക്കാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി രേ​ഖാ​മോ​ൾ കെഎ​സ്ആ​ർ​ടി​സി പാ​ലാ ഡി​പ്പോ​യി​ലാ​ണു അപ്ഹോൾസ്റ്ററി ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ര​ണ്ടി​നു ബൈ​ക്കി​ടി​ച്ചു രേ​ഖ​യു​ടെ വ​ല​തു​കൈ​ക്കു പൊ​ട്ട​ലു​ണ്ടാ​യി. ഇ​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​നു കൈ​യി​ലെ പ്ലാ​സ്റ്റ​ർ അ​ഴി​ച്ചു​മാ​റ്റു​ക​യും തു​ട​ർ​ന്നു രേ​ഖ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​​മാ​ണെ​ന്നു കാ​ണി​ച്ചു ഡോ​ക്‌ട​ർ റി​പ്പോ​ർ​ട്ട് ന​ല്കു​ക​യും ചെ​യ്തു. തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രേ​ഖ​ാമോ​ൾ റി​പ്പോ​ർ​ട്ട് പാ​ലാ ഡി​പ്പോ​യി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ക​ർ​ക്കു കൈ​മാ​റി.

ഈ ​റി​പ്പോ​ർ​ട്ട് പാ​ലാ ഡി​പ്പോ​യി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ചീ​ഫ് ഓ​ഫീ​സി​ലേ​ക്കു അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ക്കു​ക​യു​ള്ളൂ.എ​ന്നാ​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ചീ​ഫ് ഓ​ഫീ​സി​ലെ മ​റ്റൊ​രു സെ​ക്‌‌ഷനി​ലേ​ക്കാ​ണു അ​യ​ച്ച​ത്. ഇ​തോ​ടെ 25 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും രേ​ഖാ​മോ​ൾ​ക്കു തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ല.

ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ രേ​ഖാ​മോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ചീ​ഫ് ഓ​ഫീ​സി​ൽ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു പാ​ലാ​യി​ൽ​നി​ന്നും അ​യ​ച്ച റി​പ്പോ​ർ​ട്ട് മ​റ്റൊ​രു സെ​ക്‌‌ഷനി​ലാ​ണു കി​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ത്ത​ര​വ് തി​രി​കെ പാ​ലാ​യി​ലേ​ക്കു അ​യ​യ്ക്കു​മെ​ന്നാ​ണു തി​രു​വ​ന​ന്ത​പു​രത്തെ ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​ത്തി​നാ​ണു മെ​ഡി​ക്ക​ൽ ലീ​വ് എ​ടു​ത്ത​തെ​ങ്കി​ൽ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് പാ​ലാ ഡി​പ്പോ​യി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർക്കു സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ത​ന്നെ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​ക്കു രേ​ഖാ​മോ​ളെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പാ​ലാ​യി​ലെ ഡി​പ്പോ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ൾ ചീ​ഫ് ഓ​ഫീ​സി​ൽ​നി​ന്നും ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്.

പാ​ലാ ഡി​പ്പോ​യി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണു ത​ന്‍റെ ദു​ര​നു​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും രേ​ഖാമോൾ പ​റ​യു​ന്നു. രാ​ഷ്്ട്രീ​യ സ്വാ​ധീ​ന​മു​ള്ള ഇ​വ​ർ ത​ന്നെ നാ​ളു​ക​ൾ​ക്കു മു​ന്പു കു​മ​ളി ഡി​പ്പോ​യി​ലേ​ക്കു ട്രാ​ൻ​സ്ഫ​ർ ചെ​യ്തി​രു​ന്നു. കു​മ​ളി ഡി​പ്പോ​യി​ൽ ഇ​തേ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളെ പാ​ലാ​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ഇ​ട​പെ​ട്ടു ര​ണ്ടു​പേ​ർ​ക്കും പാ​ലാ ഡി​പ്പോ​യി​ൽ​ത​ന്നെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മേ​ലു​ദ്യോ​ഗ​സ്ഥ​ർ മ​നഃ​പൂ​ർ​വം ദ്രേ​ഹി​ച്ച​തി​നെ​തി​രെ പ​രാ​തി ന​ല്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു രേ​ഖാ​മോ​ൾ.

Related posts