പാലാ: പാലായില്നിന്ന പിടിയിലായ പെണ്‍വാണിഭസംഘം റിഫ്രഷര്‍മെന്റ് സരസ്വതിയെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചു പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പാലാ തെക്കേക്കരയില്‍ വാടകവീട്ടിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ഡിവൈഎസ്പിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് ചെയ്തു സംഘത്തെ പിടികൂടുകയായിരുന്നു. സംഘത്തിന്റെ മുഖ്യ നടത്തിപ്പുകാരിയായി അറിയപ്പെടുന്ന വയനാട് സ്വദേശിനി സരസ്വതി ഉള്‍പ്പെടെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കസ്റ്റഡിയിലായത്.
ഇവര്‍ റിഫ്രഷര്മെന്റെ സരസ്വതിയെന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടേക്കു കൂടുതല്‍ ഇടപാടുകാര്‍ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
മണിക്കൂറിന് 1500 മുതല്‍ 5000 രൂപ വരെ ഈടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംഘത്തിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
