ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭം ക​ന​ക്കു​ന്നു; ആ​യി​ര​ങ്ങ​ൾ തെ​രു​വി​ൽ

ടെ​ഹ്‌​റാ​ൻ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും മൂ​ലം ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​ക്ഷോ​ഭം അ​തി​ശ​ക്ത​മാ​കു​ന്നു. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​ക്കും ഇ​സ്ലാ​മി​ക ഭ​ര​ണ​കൂ​ട​ത്തി​നു​മെ​തി​രേ ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രാ​ണ് ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലും മ​റ്റ് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും തെ​രു​വി​ലി​റ​ങ്ങി​യ​ത്. പ്ര​ക്ഷോ​ഭം ക​ന​ത്ത​തോ​ടെ രാ​ജ്യം പൂ​ർ​ണ​മാ​യും ആ​ശ​യ​വി​നി​മ​യ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ടെ​ലി​ഫോ​ൺ കോ​ളു​ക​ളും റ​ദ്ദാ​ക്കി. രാ​ത്രി​കാ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ സു​ര​ക്ഷാ സേ​ന​യും ജു​ഡീ​ഷ്യ​റി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ഹ്‌​ല​വി അ​നു​കൂ​ല മു​ദ്രാ​വാ​ക്യം
നാ​ടു​ക​ട​ത്ത​പ്പെ​ട്ട മു​ൻ കി​രീ​ടാ​വ​കാ​ശി റെ​സ പ​ഹ്‌​ല​വി​യു​ടെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ചാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ത്. “പ​ഹ്‌​ല​വി തി​രി​ച്ചു​വ​രും’, “ഏ​കാ​ധി​പ​തി തു​ല​യ​ട്ടെ’ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ടെ​ഹ്‌​റാ​നി​ലെ തെ​രു​വു​ക​ളി​ൽ മു​ഴ​ങ്ങി. 1979-ലെ ​ഇ​സ്ലാ​മി​ക വി​പ്ല​വ​ത്തി​ന് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്കി​നെ സൂ​ചി​പ്പി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു​ണ്ട്. ത​ന്‍റെ നാ​ട്ടു​കാ​രു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ​ഹ്‌​ല​വി ലോ​ക​നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യും പ​ണ​പ്പെ​രു​പ്പ​വും
ക​ഴി​ഞ്ഞ മാ​സം ടെ​ഹ്‌​റാ​നി​ലെ ഗ്രാ​ൻ​ഡ് ബ​സാ​റി​ൽ നി​ന്നാ​ണ് നി​ല​വി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​റാ​ന്‍റെ ക​റ​ൻ​സി​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​തും 52 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​വു​മാ​ണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ സ​മ്മ​തി​ക്കു​മ്പോ​ഴും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു.

അ​ക്ര​മ​ങ്ങ​ളി​ൽ മ​ര​ണം 42 ക​ട​ന്നു
പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളി​ൽ ഇ​തു​വ​രെ 42 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 2,270-ല​ധി​കം പേ​ർ ത​ട​വി​ലാ​യ​താ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്
സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടാ​ൽ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.രാ​ജ്യ​വ്യാ​പ​ക​മാ​യി വി​പ​ണി​ക​ളും ബ​സാ​റു​ക​ളും അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ ന​ൽ​കു​ന്ന​ത് ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment