അടിസ്ഥാന സൗകര്യമില്ല; പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ മറ്റു സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാം

കൊ​​​ച്ചി: മ​​​തി​​​യാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ പാ​​​ല​​​ക്കാ​​​ട് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ നി​​​ന്നു മാ​​​റ്റു​​​ന്ന 150 ര​​​ണ്ടാം വ​​​ര്‍​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ 13 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​മെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി.

പാ​​​ല​​​ക്കാ​​​ട് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഒ​​​രു​​​കൂ​​​ട്ടം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യു​​ക്കേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ 17 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 13 മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു​​വ​​​ച്ച നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തുകയാ യിരുന്നു.

Related posts