ലാ​ഭ​ക​ര​മ​ല്ലാ​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ വീ​ണ്ടും റെയിൽവേയുടെ നീ​ക്കം; പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൂട്ടി

ഷൊ​ർ​ണൂ​ർ: ലാ​ഭ​ക​ര​മ​ല്ലാ​ത്ത ചെ​റു​കി​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി റെ​യി​ൽ​വേ വീ​ണ്ടും അ​ണി​യ​റ​നീ​ക്കം സ​ജീ​വ​മാ​ക്കി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ഇ​തി​ന​കം പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.

ഭാ​ര​ത​പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നും മ​ങ്ക​ര സ്റ്റേ​ഷ​നു​മാ​ണ് സ​മീ​പ​കാ​ല​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ല​ക്കി​ടി, മാ​ന്ന​ന്നൂ​ർ, പാ​ല​പ്പു​റം തു​ട​ങ്ങി​യ​വ അ​ട​ച്ചു​പൂ​ട്ടാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.ചെ​റു​കി​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം ഇ​തി​നു​മു​ന്പും റെ​യി​ൽ​വേ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.

ലാ​ഭ​ക​ര​മ​ല്ലാ​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നൊ​പ്പം സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നും റെ​യി​ൽ​വേ​യ്ക്ക് ആ​ലോ​ച​ന​യു​ണ്ട്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളു​ടെ വ​രു​മാ​ന ക​ണ​ക്കു പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി​യ​താ​യാ​ണ് സൂ​ച​ന.

ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ട്രെ​യി​നു​ക​ളു​ടെ വേ​ഗം കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം റെ​യി​ൽ​വേ ബോ​ർ​ഡ് ത​ന്നെ​യാ​ണ് എ​ടു​ത്ത​ത്. എം​പി​മാ​രും മ​റ്റും സ്വാ​ധീ​നം ചെ​ലു​ത്തി നേ​ടി​യ പ​ല സ്റ്റോ​പ്പു​ക​ളും നി​ല​വി​ൽ ന​ഷ്ട​ത്തി​ലാ​ണ്.ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന സ്റ്റോ​പ്പു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സി​ഐ​ജി റി​പ്പോ​ർ​ട്ടും ഉ​ണ്ടാ​യി​രു​ന്നു.

ഒ​രു സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്താ​ൻ 12,716 രൂ​പ മു​ത​ൽ 24,506 രൂ​പ വ​രെ​യാ​ണ് ചെ​ല​വ്. 500 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്ലീ​പ്പ​ർ ടി​ക്ക​റ്റു​ക​ൾ ഓ​രോ ട്രെ​യി​നി​ലും വി​ല്ക്കു​ക​യോ ത​ത്തു​ല്യ തു​ക മ​റ്റു ടി​ക്ക​റ്റു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ക​യോ ചെ​യ്താ​ലേ ട്രെ​യി​ൻ നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പ​ണം ല​ഭി​ക്കൂ.

Related posts