‘വോ​ട്ടി​ന് കാ​ശ് എ​ന്ന​ത് കേ​ര​ള​ത്തി​ല്‍ കാ​ണാ​ത്ത കാ​ഴ്ച​യാ​ണ്, പാ​ല​ക്കാ​ട​ന്‍ കാ​റ്റ് യു​ഡി​എ​ഫി​ന് അ​നു​കൂ​ലം’: ര​മേ​ഷ് പി​ഷാ​ര​ടി

കൊ​ച്ചി: പാ​ല​ക്കാ​ട​ന്‍ കാ​റ്റ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വോ​ട്ടു ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വോ​ട്ടി​ന് കാ​ശ് എ​ന്ന​ത് കേ​ര​ള​ത്തി​ല്‍ കാ​ണാ​ത്ത കാ​ഴ്ച​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ്ര​തി​ക​രി​ച്ചു. പ​ണ​വും സാ​രി​യും ന​ല്‍​കു​ന്നു​ണ്ട് എ​ന്ന് അ​റി​ഞ്ഞി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത് ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ്. നി​ഴ​ല്‍ എ​ന്ന് പ​റ​യു​ന്ന​തി​നോ​ട് ഒ​ന്നും​പ​റ​യാ​ന്‍ ഇ​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്ടു ക​ഴി​യു​മ്പോ​ള്‍ കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

താ​ന്‍ ദു​ര്‍​ബ​ല​നും അ​രാ​ഷ്ട്രീ​യ വാ​ദി​യും എ​ന്ന് പ​റ​യു​ന്നു. ദു​ര്‍​ബ​ല​ന്‍ ആ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഇ​ത്ര​യും അ​ധി​ക്ഷേ​പ​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി ചോ​ദി​ച്ചു. ത​നി​ക്കെ​തി​രെ ക​ഥ​യു​ണ്ടെ​ന്നും 10ന് ​ശേ​ഷം പു​റ​ത്തു​വി​ടു​മെ​ന്നും പ​റ​യു​ന്ന ശോ​ഭ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍, അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് അ​ല്ലേ പ​റ​യേ​ണ്ട​തെ​ന്നും പി​ഷാ​ര​ടി ചോ​ദി​ച്ചു.

വ​ല​ത്തോ​ട്ട് മു​ണ്ട് ഉ​ടു​ത്ത ത​ന്‍റെ ഫോ​ട്ടോ മ​ന​പ്പൂ​ര്‍​വം ഫ്‌​ളി​പ് ചെ​യ്ത് ഇ​ട​ത്തോ​ട്ട് ആ​ക്കി മാ​റ്റി പ്ര​ച​രി​പ്പി​ച്ച കാ​ഴ്ച വ​രെ പാ​ല​ക്കാ​ട് ക​ണ്ടു. കെ ​ബാ​ബു​വും പി​ഷാ​ര​ടി​ക്കൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment