ആരായാലും, മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത ചെയ്തത് എന്ന് ഓര്‍മ്മ വേണം! വളർത്തു നായ്ക്കളേയും കോഴികളേയും കൊന്ന് പാതയോരത്ത് കെട്ടിത്തൂക്കി

വ​ട​ക്ക​ഞ്ചേ​രി : വി​ല​കൂ​ടി​യ നാ​യ്ക്ക​ളേ​യും കോ​ഴി​ക​ളെ​യും കൊ​ന്ന് പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ കെ​ട്ടി തൂ​ക്കി. ടൗ​ണി​ന​ടു​ത്ത് പാ​ള​യം ക​രി​പ്പാ​ലി റോ​ഡി​ലാ​ണ് സം​ഭ​വം.

പാ​ള​യം ആ​ണ്ട​വ​ന്‍റെ വീ​ട്ടി​ലെ മി​ണ്ടാ​പ്രാ​ണി​ക​ളോ​ടാ​ണ് ഈ ​ക്രൂ​ര​ത കാ​ട്ടി​യി​ട്ടു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ആ​ണ്ട​വ​ന്‍റെ മ​ക​ൻ സു​രേ​ഷ്കു​മാ​റാ​ണ് ഇ​വ​യെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത്.

വീ​ടി​നോ​ടുചേ​ർ​ന്ന് വ​ഴി​ക്കു സ​മീ​പ​മാ​ണ് ഇ​വ​യു​ടെ കൂ​ടു​ക​ൾ. ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്ര​ഡോ​ർ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​ള്ള ര​ണ്ടു നാ​യ്ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ന്ന​തി​നു പി​ന്നാ​ലെ കൂ​ട്ടി​ൽ നി​ന്നും കോ​ഴി​ക​ളെ കൊ​ണ്ടു​പോ​യി ക​ഴു​ത്ത​റു​ത്ത് റോ​ഡി​ലെ പോ​സ്റ്റി​ൽ കെ​ട്ടി തൂ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് നാ​യ്ക്ക​ൾ​ക്ക് വി​ഷം​കൊ​ടു​ത്തു കൊ​ന്ന​ത്. അ​ന്നു​ത​ന്നെ കോ​ഴി​ക​ളെ കൊ​ണ്ടു​പോ​യി​രു​ന്നു.

എ​ന്നാ​ൽ മോ​ഷ്ടി​ച്ച കോ​ഴി​ക​ളെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ന്ന് പോ​സ്റ്റി​ൽ തൂ​ക്കി​യ​ത്. 17ന് ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക​ളെ കെ​ട്ടി തൂ​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

സി​ഐ മ​ഹേ​ന്ദ്ര സിം​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക​ളെ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​തി​ന​പ്പു​റം മ​റ്റു വൈ​രാ​ഗ്യ​ങ്ങ​ളൊ​ന്നും ആ​രു​മാ​യും ഇ​ല്ലെ​ന്നാ​ണ് സു​രേ​ഷ് പ​റ​യു​ന്ന​ത്.

ക്രൂ​ര​ത ന​ട​ത്തി​യ സം​ഘ​ത്തെ ഉ​ട​ൻ ക​ണ്ടെ​ത്തി ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ അ​ർ​സ​ല​ൻ നി​സാം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന​പൂ​ർ​വ്വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ര​മ്യ ഹ​രി​ദാ​സ് എം​പി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment