പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ന്ത​രി​ച്ചു…

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (74) അ​ന്ത​രി​ച്ചു.

അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്റും മു​സ്ലിം​ലീ​ഗ് മു​ഖ​പ​ത്രം ച​ന്ദ്രി​ക​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും കൂ​ടി​യാ​ണ് ത​ങ്ങ​ള്‍.

1947 ജൂ​ണ്‍ 15-നാ​യി​രു​ന്നു ജ​ന​നം. 2009 ഓ​ഗ​സ്റ്റി​ല്‍ സ​ഹോ​ദ​ര​ന്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് മു​സ്ലിം​ലീ​ഗ് അ​ധ്യ​ക്ഷ​പ​ദം ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്.

13 വ​ര്‍​ഷ​ത്തോ​ള​മാ​യി ഈ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു​വ​രി​ക​യാ​യി​രു​ന്നു. 25 വ​ര്‍​ഷ​ത്തോ​ളം മു​സ്ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു.

പ​ട്ടി​ക്കാ​ട് ജാ​മി​അഃ​നൂ​രി​യ്യ​യി​ലാ​യി​രു​ന്ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം. അ​വി​ടു​ത്തെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ നൂ​റു​ല്‍ ഉ​ല​മ​യു​ടെ പ്ര​സി​ഡ​ന്റാ​യി.

1973-ല്‍ ​സ​മ​സ്ത​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ എ​സ്.​എ​സ്.​എ​ഫ് രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ അ​തി​ന്റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​യി.

1979-വ​രെ ഈ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു. 1983-ലാ​ണ് മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റാ​കു​ന്ന​ത്. ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷം സ​ഹോ​ദ​ര​ന്റെ ഒ​ഴി​വി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​ത്തി​ലേ​ക്കും എ​ത്തി.

നി​ര​വ​ധി മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും അ​ഗ​തി അ​നാ​ഥ മ​ന്ദി​ര​ങ്ങ​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും അ​ധ്യ​ക്ഷ​നും മ​ഹ​ല്ലു​ക​ളു​ടെ ഖാ​സി​യും കൂ​ടി​യാ​ണ് ത​ങ്ങ​ള്‍.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കൂ​ടി​യാ​യി​രു​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ഹ​മ്മ​ദ് പൂ​ക്കോ​യ ത​ങ്ങ​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ്.

കൊ​യി​ലാ​ണ്ടി അ​ബ്ദു​ല്ല ബാ​ഫ​ഖി ത​ങ്ങ​ളു​ടെ മ​ക​ള്‍ ശ​രീ​ഫ ഫാ​ത്തി സു​ഹ​റ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ന​യീം അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​യീ​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍,സാ​ജി​ദ, ശാ​ഹി​ദ. മ​രു​മ​ക്ക​ള്‍: നി​യാ​സ് അ​ലി ജി​ഫ്രി, സ​യ്യി​ദ് ഹ​ബീ​ബ് സ​ഖാ​ഫ്.

പ​രേ​ത​രാ​യ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഉ​മ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കു​ഞ്ഞി​ബീ​വി.

Related posts

Leave a Comment