പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ന്ത​രി​ച്ചു…

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (74) അ​ന്ത​രി​ച്ചു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര്‍​ബു​ദ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്റും മു​സ്ലിം​ലീ​ഗ് മു​ഖ​പ​ത്രം ച​ന്ദ്രി​ക​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും കൂ​ടി​യാ​ണ് ത​ങ്ങ​ള്‍. 1947 ജൂ​ണ്‍ 15-നാ​യി​രു​ന്നു ജ​ന​നം. 2009 ഓ​ഗ​സ്റ്റി​ല്‍ സ​ഹോ​ദ​ര​ന്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് മു​സ്ലിം​ലീ​ഗ് അ​ധ്യ​ക്ഷ​പ​ദം ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്. 13 വ​ര്‍​ഷ​ത്തോ​ള​മാ​യി ഈ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു​വ​രി​ക​യാ​യി​രു​ന്നു. 25 വ​ര്‍​ഷ​ത്തോ​ളം മു​സ്ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. പ​ട്ടി​ക്കാ​ട് ജാ​മി​അഃ​നൂ​രി​യ്യ​യി​ലാ​യി​രു​ന്ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം. അ​വി​ടു​ത്തെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ നൂ​റു​ല്‍ ഉ​ല​മ​യു​ടെ പ്ര​സി​ഡ​ന്റാ​യി. 1973-ല്‍ ​സ​മ​സ്ത​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ എ​സ്.​എ​സ്.​എ​ഫ് രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ അ​തി​ന്റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​യി. 1979-വ​രെ ഈ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു. 1983-ലാ​ണ് മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റാ​കു​ന്ന​ത്.…

Read More