യുവാവിനെ ഭീഷണിപ്പെടുത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ഗൂഗിൾപേ വഴി; ഓണംതുരുത്തുകാരൻ ഓബമയെ തൊടുപുഴയിൽ നിന്നും പൊക്കി ഏറ്റുമാനൂർ പോലീസ്

 

കോ​ട്ട​യം: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളുകൂ​ടി അ​റ​സ്റ്റി​ൽ. അ​തി​ര​ന്പു​ഴ ഓ​ണം​തു​രു​ത്ത് ക​ദ​ളി​മ​റ്റം ത​ല​യ്ക്ക​ൽ കെ.​എ. അ​ഭി​ജി​ത്തി (ഒ​ബാ​മ-21) നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ന​സ് എ​ന്ന​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​യാ​ളി​ൽ​നി​ന്നും ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ കൈ​വ​ശ​പ്പെ​ടു​ത്തി അ​യാ​ളു​ടെ ഗൂ​ഗി​ൾ​പേ​യ് അ​ക്കൗ​ണ്ടി​ന്‍റെ പാ​സ്‌വേഡ് വാ​ങ്ങി​യ​തി​നു​ശേ​ഷം ഇ​ത് ഉ​പ​യോ​ഗി​ച്ച് അ​ന​സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ഏ​റ്റു​മാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നു​ജി​ത്ത് കു​മാ​റി​നെ (കൊ​ച്ച​ച്ചു) ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ട്ടു​പ്ര​തി​യാ​യ അ​ഭി​ജി​ത്തി​നു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യും തൊ​ടു​പു​ഴ മു​ട്ടം ഭാ​ഗ​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, മേ​ലു​കാ​വ് എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം, അ​ന​ധി​കൃ​ത​മാ​യി ആ​യു​ധം കൈയി​ൽവ​യ്ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ രാ​ജേ​ഷ് കു​മാ​റും സം​ഘ​വും ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment