പ​ഞ്ചാ​രി​മേ​ള​മൊ​രു​ക്കി​ ന​വ​കേ​ര​ള സൃ​ഷ്ടി​യ്ക്ക് വാ​ദ്യ​ക​ലാ​കാ​രന്മാരു​ടെ കൈ​ത്താ​ങ്ങ്; മേളപ്പെരുക്കത്തിൽ കിട്ടിയ തുക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേക്ക് നൽകി

വ​ട​ക്ക​ഞ്ചേ​രി: ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് വാ​ദ്യ​ക​ലാ​കാ​രന്മാരു​ടെ കൈ​താ​ങ്ങ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്നും കേ​ര​ള​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ത​ങ്ങ​ളു​ടെ ക​ലാ​അ​ഭി​രു​ചി പു​റ​ത്തെ​ടു​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ക​ലാ​കാ​ര·ാ​ർ. അ​ഞ്ചു​മൂ​ർ​ത്തി വാ​ദ്യ​ക​ലാ​ക്ഷേ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ളം വാ​ദ്യ​ക​ലാ​കാ​ര·ാ​രാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം വ​ട​ക്ക​ഞ്ചേ​രി മ​ന്ദ മൈ​താ​നി​യി​ൽ പ​ഞ്ചാ​രി​മേ​ള​മൊ​രു​ക്കി​യ​ത്.

മേ​ളം ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി​പ്പേ​ർ സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​കെ ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​കു​മാ​ര​ൻ, പി ​ഗം​ഗാ​ധ​ര​ൻ, കെ ​ഗോ​വി​ന്ദ​ൻ, ര​മ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ഞ്ചു​മൂ​ർ​ത്തി വാ​ദ്യ​ക​ലാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ജി ​മോ​ഹ​ന​ൻ, പ​ഴ​ന്പാ​ല​ക്കോ​ട് ജ​യ​ൻ, ര​തീ​ഷ് മം​ഗ​ലം, സു​ഭാ​ഷ് മം​ഗ​ലം, അ​യി​ലൂ​ർ ബാ​ബു, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റി​യ​ത്. ഇ​ത്ത​ര​ത്തി​ൽ സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ഏ​ല്പി​ച്ചു.

Related posts