ഫീസിന്റെ വലുപ്പം നോക്കിയില്ല! രണ്ടു രൂപ കിട്ടാന്‍ 27 രൂപ ചെലവിട്ട് കത്തയച്ച് പഞ്ചായത്ത്

എ​രു​മേ​ലി: വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്ക് ര​ണ്ട് രൂ​പ ഫീ​സ് കി​ട്ടാ​ൻ ക​ത്ത​യ​ച്ച​ത് 27 രൂ​പ ചെ​ല​വി​ട്ട്. എ​രു​മേ​ലി പ​ഞ്ചാ​യ​ത്താ​ണ് ഫീ​സി​ന്‍റെ വ​ലു​പ്പം നോ​ക്കാ​തെ കാ​ര്യ​മാ​യി ത​ന്നെ ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ലാ​യി ക​ത്ത​യ​ച്ച് ആ​ളെ ഞെ​ട്ടി​ച്ച​ത്. ശ്രീ​നി​പു​രം സ്വ​ദേ​ശി വ​ഴി​പ്പ​റ​മ്പി​ൽ ബി​ജു​വാ​ണ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

അ​പേ​ക്ഷ​യ്ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് ര​ണ്ട് രൂ​പ ഫീ​സ് ന​ൽ​ക​ണ​മെ​ന്ന് അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ക​ത്ത് അ​യ​ച്ച​ത് ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ൽ ആ​യാ​ണ്. ക​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​യ​യ്ക്കാ​ൻ 25 രൂ​പ​യും ത​പാ​ൽ ക​വ​റി​ന് ര​ണ്ട് രൂ​പ​യും ഉ​ൾ​പ്പെ​ടെ മൊ​ത്തം 27 രൂ​പ ചെ​ല​വി​ട്ടു.

ഫീ​സ് ന​ൽ​ക​ണ​മെ​ന്ന് ഫോ​ണി​ലോ സാ​ധാ​ര​ണ ത​പാ​ലി​ലോ അ​പേ​ക്ഷ​ക​നെ അ​റി​യി​ക്കാ​മെ​ന്നി​രി​ക്കെ ര​ണ്ട് രൂ​പ കി​ട്ടാ​ൻ 27 രൂ​പ ചെ​ല​വി​ട്ട​ത് അ​സാ​ധാ​ര​ണ​മാ​യി മാ​റു​ക​യാ​ണ്. അ​തേ​സ​മ​യം അ​പേ​ക്ഷ​ക​നെ അ​റി​യി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ൽ വ​ഴി ക​ത്ത് അ​യ​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Related posts