പഞ്ചായത്ത് ഓ​ഫീ​സ് അ​ട​യ്ക്കാ​ൻ മ​റ​ന്നു! രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വി​ടെ മ​ദ്യ​പാ​നം ന​ട​ത്തി വ​രു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ

ശാ​സ്താം​കോ​ട്ട: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ വാ​തി​ൽ അ​ട​യ്ക്കാ​ൻ മ​റ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ത്രി മു​ഴു​വ​ൻ ഓ​ഫീ​സ് തു​റ​ന്നു കി​ട​ന്നു. ഇ​തി​നെത്തുട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്നു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​യ്ക്കാ​തെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ പോ​യ​ത്.​പു​റ​ത്തെ ഗേ​റ്റും പ്ര​ധാ​ന വാ​തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​തി​ലു​ക​ളും തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു.​

പ​ണ​വും കം​പ്യൂ​ട്ട​റു​ക​ളും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് കി​ട​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഓ​ഫീ​സി​ലെ ലൈ​റ്റു​ക​ളും ഫാ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വി​ടെ മ​ദ്യ​പാ​നം ന​ട​ത്തി വ​രു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തിച്ചേർ​ന്നി​ട്ടു​ണ്ട്.​പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും തു​ട​ർ​ന്ന് വ​രി​ക​യാ​ണ്.

Related posts

Leave a Comment