ദേ​ശീ​യ പ​ണി​മു​ട​ക്ക്;   എട്ട്, ഒമ്പത് തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചു  സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ​ നേതാക്കൻമാർ  റെയിൽവേ സ്റ്റേഷനിൽ

കൊ​ല്ലം: ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന എട്ട്, ഒന്പത് തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചു​കൊ​ണ്ട ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​ണി​മു​ട​ക്കി​ന്‍റെ സ​ന്ദേ​ശം വി​ശ​ദീ​ക​രി​ച്ച് ഫ്ളാ​റ്റു​ഫോ​മി​ലും ട്രെ​യി​നു​ക​ളി​ലും പ്ര​സം​ഗി​ച്ചാ​ണ് അ​ഭ്യ​ർഥന ന​ട​ത്തി​യ​ത്. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്കന്മാ​ർ കൊ​ടി​യും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

സ്ക്വോ​ഡി​ന് സിഐറ്റിയു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ, എ.​എം.​ഇ​ക്ബാ​ൽ, ജി.​ആ​ന​ന്ദ​ൻ (സിഐറ്റിയു), ജി.​ബാ​ബു(​എഐറ്റിയുസി) ജി​ല്ലാ സെ​ക്ര​ട്ട​റി, ഐ​ക്യ​ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ റ്റി.​സി വി​ജ​യ​ൻ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, സു​ൽ​ഫി (യുറ്റിയു​സി), സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഇന്ന് കെഎ​സ്ആ​ർറ്റിസി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും സ്ക്വോ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്തും.

Related posts