കരനെൽ കൃഷിയിൽ നൂറുമേനി;  സ​ദാ​ന​ന്ദ​പു​രം ഗ​വൺമെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ  കൊ​യ്ത്തു​ത്സ​വം വ​ർ​ണാ​ഭ​മാ​യി

കൊ​ട്ടാ​ര​ക്ക​ര: മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് നൂ​റു​മേ​നി കൊ​യ്ത് സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൊ​യ്ത്തു​ത്സ​വം വ​ർ​ണാ​ഭ​മാ​യി. അ​ര​യേ​ക്ക​റോ​ളം ക​ര നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന​ത്.

സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് നാ​ന്ദി കു​റി​ച്ച് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​മാ​രം​ഭി​ച്ച അ​ന്യോ​ന്യം വീ​ടും വി​ദ്യാ​ല​യ​വും പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട​മാ​യി വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ മ​ട​ത്തി​യ​റ വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് സം​ഘ​വു​മാ​യി ചേ​ർ​ന്നാ​ണ് മ​ണ്ണി​ൽ പൊ​ന്ന് ക​ര​നെ​ൽ കൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

നി​ല​മൊ​രു​ക്ക​ൽ, വി​ത്തി​ടീ​ൽ, ക​ള​പ​റി​ക്ക​ൽ തു​ട​ങ്ങി കൊ​യ്ത്ത് വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, അ​ന്യം നി​ന്ന നെ​ൽ​ക്കൃ​ഷി​യെ കു​റി​ച്ച് വ​രും ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​താ​യി. ഉ​മ ഇ​നം നെ​ൽ വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. കൊ​യ്ത്തു പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ, നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​രോ​ജി​നി ബാ​ബു, വെ​ട്ടി​ക്ക​വ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ത മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ജ സേ​തു​നാ​ഥ്, എം.​പി.​സ​ജീ​വ്, കെ.​ജ​യ​ല​ക്ഷ്മി,എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​മ്പ​ക​ശേ​രി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​രാ​ജ​ൻ , ക​ൺ​വീ​ന​ർ ബി.​മോ​ഹ​ൻ​ലാ​ൽ, കൃ​ഷി അ​സി​സ്റ്റ​ൻ​റു​മാ​രാ​യ പി. ​ഓ​മ​ന​കു​ട്ടി, വി​നീ​ഷ്, അ​ധ്യാ​പ​ക​രാ​യ സാ​ബു ജോ​ൺ, കെ.​ഒ.​രാ​ജു​ക്കു​ട്ടി, ജി.​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​ത്തി​നു മു​മ്പെ ഒ​രു മു​റം പ​ച്ച​ക്ക​റി, ഒ​രു മു​റി നി​റ​യെ നൂ​റു​മേ​നി പ​ദ്ധ​തി​ക​ളും ഈ ​അ​ധ്യ​യ​ന വ​ർ​ഷം ന​ട​പ്പാ​ക്കി​യ സ്കൂ​ളി​ന് ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചു.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ൽ കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സ്കൂ​ൾ ടീം ​ഒ​ന്നാ​മ​തെ​ത്തി ഇ​ര​ട്ട കി​രീ​ടം ചൂ​ടി. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​ത​ല വി​ദ്യാ​ഭ്യാ​സ ഉ​ത്സ​വ​ത്തി​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് പ​ദ​വി​യും എ​സ്എ​സ്എ​എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ നൂ​റു ശ​ത​മാ​നം നേ​ടി​യ സ്ക്കൂ​ളി​നെ തേ​ടി​യെ​ത്തി.

പ​ഠ​ന നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​സൂ​ത്ര​ണം, കോ​ർ​ണ​ർ പി​ടി​എ, ഭ​വ​ന സ​ന്ദ​ർ​ശ​നം, ക​മ​നീ​യാ​ക്ഷ​രം പ​ദ്ധ​തി എ​ന്നി​വ​യ്ക്കും കൃ​ഷി വ​കു​പ്പ് സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ട്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന ആ​ധു​നി​ക കാ​ർ​ഷി​ക പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ടീ​ൽ ഉ​ത്സ​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

Related posts