ആ​രോ​ഗ്യ മ​ന്ത്രി ഇ​ട​പെ​ട്ടു; പ​ങ്ക​ജ​ത്തി​ന് ഇ​നി ന​ട​ക്കാം;  ആരോരുമില്ലാത്ത തന്നെ നടക്കാൻ സഹായിച്ച മന്ത്രിക്ക് നന്ദി പറഞ്ഞ്  പങ്കജം

നാ​ദാ​പു​രം: ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ അ​രൂ​രി​ലെ കൂ​ളി​പ്പൊ​യി​ല്‍ പ​ങ്ക​ജ​ത്തി​ന് കൃ​ത്രി​മ കാ​ല് ല​ഭി​ച്ചു . പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി മ​ന്ത്രി​യ്ക്ക് ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ക​ലാം​ഗ ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​രീ​ര​ത്തി​നു പാ​ക​മാ​യ പു​തി​യ കൃ​ത്രി​മ കാ​ലു​മാ​യി വ്യാ​ഴാ​ഴ്ച പ​ങ്ക​ജ​യു​ടെ വീ​ട്ടി​ലെ​ത്തി.

1990 ല്‍ ​പ​തി​നെ​ട്ടാം വ​യ​സ്സി​ലാ​യി​രു​ന്നു പ​ങ്ക​ജ​ത്തി​ന്‍റെ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​മാ​വു​മ്പോ​ഴേ​ക്കും കാ​ലി​നു വേ​ദ​ന വ​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം റീ​ജി​ന​ല്‍ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

ആ​ര്‍സിസി​യി​ല്‍ വ​ച്ച് ഇ​ട​തു​കാ​ല്‍ പൂ​ര്‍​ണ​മാ​യും മു​റി​ച്ചുമാ​റ്റി.​ ഇ​തോ​ടെ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് സ്വ​ന്തം വീ​ട്ടി​ലെ ഏ​കാ​ന്ത​ത​യി​ലാ​യി പ​ങ്ക​ജ​ത്തി​ന്‍റെ ജീ​വി​തം. ഏ​ക സ​ഹോ​ദ​ര​ന്‍ ചെ​റു​പ്പ​ത്തി​ലേ മ​ര​ണ​പ്പെ​ട്ടു. താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന അ​മ്മ ര​ണ്ടു വ​ര്‍​ഷം മു​മ്പ് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ബ്ര​സ്റ്റ് കാ​ന്‍​സ​റി​ന്‍റെ രൂ​പ​ത്തി​ല്‍ രോ​ഗം വീ​ണ്ടും പ​ങ്ക​ജ​ത്തെ വേ​ട്ട​യാ​ടി.​ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ വ​ച്ച് വ​ല​തു മാ​റി​ടം പൂ​ര്‍​ണ്ണ​മാ​യി മു​റി​ച്ചു മാ​റ്റി.

കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ദ്ര​വി​ച്ച് ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ടി​ന്‍റെ സ്ഥി​തി ക​ണ്ട് നാ​ട്ടു​കാ​രു​ടെ ഒ​ത്തൊ​രു​മ​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വീ​ട് ന​വീ​ക​രി​ച്ചു ന​ല്‍​കി​യി​രു​ന്നു.​ എ​ന്നാ​ല്‍ വീ​ടി​ന​ക​ത്ത് ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് ക​ണ്ട സി​പി​എം ഹ​രി​ത വ​യ​ല്‍ നോ​ര്‍​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി പു​തി​യ ശൗ​ചാ​ല​യം നി​ര്‍​മി​ച്ചു ന​ല്‍​കി​യി​രു​ന്നു.

രോ​ഗ​ങ്ങ​ളും വേ​ദ​ന​ക​ളും പ്ര​തി​സ​ന്ധി​ക​ളും വേ​ട്ട​യാ​ടു​മ്പോ​ഴും മ​ന​ക്ക​രു​ത്തി​ല്‍ പ്ര​സ​ന്ന​വ​തി​യാ​ണ് പ​ങ്ക​ജം. പു​തി​യ കൃ​ത്രി​മ കാ​ല്‍ സ​മ്മാ​നി​ച്ച പ്രി​യ​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​ര്‍​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് വീ​ട്ടി​ല്‍ വ​രു​ന്ന​വ​രോ​ട് പ​ങ്ക​ജം.

Related posts