പേ​പ്പ​ർ​കൊ​ണ്ട് നി​ർ​മി​ച്ച ബേ​ത്‌​ല​ഹേം ഗ്രാ​മം കൗ​തു​ക​മാ​കു​ന്നു; കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ ജി​ജോ ജോ​സ​ഫി​ന്‍റെ വ്യ​ത്യ​സ്ത പു​ൽ​ക്കൂ​ട് വൈറലാണ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സി​ന് എ​ല്ലാ​വ​രും പു​ല്ലും ക​മ്പു​ക​ളും കൊ​ണ്ട് പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കു​മ്പോ​ൾ പേ​പ്പ​ർ കൊ​ണ്ടു​ള്ള ഒ​രു ബേ​ത്‌​ല​ഹേം ഗ്രാ​മം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ജി​ജോ. കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​ച്ചു​തെ​ക്കേ​യി​ല്‍ ജി​ജോ ജോ​സ​ഫാ​ണ് ഈ ​പു​ൽ​ക്കൂ​ടി​ന്‍റെ വി​സ്മ​യ ശി​ല്പി.

പ​ല നി​റ​ത്തി​ലു​ള്ള പേ​പ്പ​റു​ക​ൾ കൊ​ണ്ടാ​ണ് പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ൽ​ക്കൂ​ടി​നോ​ട് ചേ​ർ​ന്ന് മ​ല​ക​ളും കി​ണ​റും മ​ര​ങ്ങ​ളും വേ​ലി​ക​ളും എ​ല്ലാം പേ​പ്പ​ർ കൊ​ണ്ട് ത​ന്നെ.

ഒ​പ്പം അ​ങ്ങ് ദൂ​രെ ഒ​രു കൊ​ട്ടാ​ര​വും ഒട്ടകപ്പു​റ​ത്ത് വ​രു​ന്ന ആ​ളും ഒ​ക്കെ നി​ർ​മി​തി​യി​ലു​ണ്ട്. പേ​പ്പ​റി​ൽ ഒ​രു​ങ്ങി​യ ബേ​ത്‌​ല​ഹേം ഗ്രാ​മ​ത്തി​ൽ ഉ​ണ്ണി​യേ​ശു​വും മാ​താ​വും ഔ​സേ​പ്പി​താ​വും ന​ക്ഷ​ത്ര​വും മാ​ലാ​ഖ​യു​മൊ​ക്കെ നി​റ​ഞ്ഞ​പ്പോ​ൾ പു​ൽ​ക്കൂ​ടി​ന്‍റെ പു​തു​കാ​ഴ്ച​യു​ടെ പു​തി​യ ച​രി​ത്രം എ​ഴു​തു​ക​യാ​ണ് ഈ ​ക​ട​ലാ​സു​ക​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​മ​ല പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ജോ ജോ​സ​ഫ്. ചി​ര​ട്ട​യി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തും ഇ​ല​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​തു​മൊ​ക്കെ ജി​ജോ​യു​ടെ ക​ഴി​വു​ക​ളാ​ണ്.

2022ൽ ​ചി​ര​ട്ട​കൊ​ണ്ട് പു​ൽ​ക്കൂ​ടും പ​തി​മൂ​ന്ന് അ​ടി​യോ​ളം നീ​ള​മു​ള്ള ജ​പ​മാ​ല​യും ഒ​രു​ക്കി​യി​രു​ന്നു. ആ​മ, കു​ര​ങ്ങ്, മ​യി​ല്‍ തു​ട​ങ്ങി ചി​ര​ട്ട​യി​ല്‍ ജി​ജോ തീ​ര്‍​ത്ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍ ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​വ​യാ​ണ്. ഭാ​ര്യ മി​നി പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്.

Related posts

Leave a Comment