ചിലര്‍ മച്ചിന്റെ മുകളില്‍ കയറിയിരുന്ന് മദ്യപിക്കുമ്പോള്‍ മറ്റു ചിലരെത്തുന്നത് സ്ത്രീകളുമായി ! പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാന്‍ പോലുമാകാത്ത 24-കാരി അനുഭവിക്കുന്ന കഷ്ടതകള്‍ ആരുടെയും കണ്ണുനിറയ്ക്കും…

കോതമംഗലം: സാമൂഹിക വിരുദ്ധരുടെ ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് നാല് വര്‍ഷത്തിലേറെയായി ചലന ശേഷി നഷ്ടപ്പെട്ട് പരസഹായമില്ലാതെ തിരിഞ്ഞുകിടക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ കഴിയുന്ന അവിവിവാഹിതയും 24 കാരിയുമായ രജനി ലക്ഷ്മി. കിടക്കുന്ന മുറിയുടെ ജനാലയുടെ അരികിലെത്തി അശ്ലീലം പറയുന്നവരോട് മറുത്തെന്തെങ്കിലും പറഞ്ഞാല്‍ മണ്ണുവാരിയെറിയുന്ന അവസ്ഥ.

പിതാവ് നേരത്തെ മരിച്ച രജിനിക്ക് ഒപ്പം ഇപ്പോള്‍ കൂട്ടിനുള്ളത് 50 പിന്നിട്ട-ഹൃദ്രോഗിയായ മാതാവ് അമ്മിണി മാത്രമാണ്. താമസിക്കുന്നതാവട്ടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വായനശാലപ്പടിയില്‍ നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ ഇരുട്ടുകാവ് ക്ഷേത്രത്തിന് സമീപം നാലേക്കര്‍ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിലും. ഈ വാടക വീട്ടില്‍ സ്വസ്ഥമായി ഉറങ്ങിയിട്ട് ഏറെ നാളുകളേറെയായെന്നെന്നാണ് നിസ്സഹായതയോടെ ഇവര്‍ പറയുന്നത്.

സാമൂഹിക വിരുദ്ധരെ ഭയന്ന് മകള്‍ക്ക് നേരാംവണ്ണം പ്രാഥമിക കൃത്യങ്ങള്‍ നടത്താനോ വസ്ത്രംമാറ്റി ദേഹത്ത് തൈലം പുരട്ടുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മിണി പറയുന്നു. മച്ചിട്ട വീടിന്റെ മുന്‍വശത്തെ മുറിയിലാണ് രജനി കിടക്കുന്നത്. മാതാവ് പുറത്തുപോകുമ്പോള്‍ വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടും.

മകളെ സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നാണ് അമ്മിണിയുടെ പക്ഷം. സമീപത്തുള്ള ക്ഷേത്രങ്ങളിലെ ചെറുജോലികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരിപ്പോള്‍ ജീവിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന്റെ താക്കോല്‍ കെട്ടിട ഉടമയുടെ കൈവശത്തിലാണെന്നതാണ് സാമൂഹിക വിരുദ്ധര്‍ക്ക് മുതല്‍ക്കൂട്ടാകുന്നത് ഈ ഭാഗത്തുകൂടി വീടിന്റെ മച്ചില്‍ കയറുന്ന സാമൂഹിക വിരുദ്ധര്‍ തലയില്‍ വീഴത്തക്കവണ്ണം മല-മൂത്ര വിസര്‍ജ്ജനം നടത്തുകയും സ്ത്രീകളെയെത്തിച്ച് അനാശാസ്യം നടത്തുന്നതും പതിവാണ്.

മകളെ സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നാണ് അമ്മിണിയുടെ പക്ഷം. സമീപത്തുള്ള ക്ഷേത്രങ്ങളിലെ ചെറുജോലികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരിപ്പോള്‍ ജീവിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന്റെ താക്കോല്‍ കെട്ടിട ഉടമയുടെ കൈവശത്തിലാണെന്നും ഈ ഭാഗത്തുകൂടെയാണ് സാമൂഹ്യവിരുദ്ധര്‍ വീടിനുള്ളില്‍ കടന്ന് മച്ചിന്റെ മുകളില്‍ എത്തുന്നതെന്നാണ് രജനിയും മാതാവും വിശ്വസിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെ താന്‍ ഉറക്കമുണരുമ്പോള്‍ പലപ്പോഴും മച്ചിന്റെ മുകളിലെ ചെറിയവിടവുകളിലൂടെ താഴേയ്ക്ക് പ്രകാശം പതിക്കുന്നതായി കണ്ടുവെന്നും ആരോ മൊബൈല്‍ കാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നാണ് താന്‍ മനസ്സിലാവുന്നതെന്നും രജനി വ്യക്തമാക്കി.

മാതാവിന്റെ സഹായത്തോടെ പ്രാഥമമീക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും പലതവണ ഇത്തരത്തില്‍ പ്രകാശം കണ്ടെന്നും അതിനാല്‍ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടി തീര്‍ത്ത് ഇതിനുതാഴെ കിടത്തിയാണ് ഇത്തരക്കാരില്‍ നിന്നും മാതാവ് തന്നെ സംരക്ഷിക്കുന്നതെന്നും രജനി പറയുന്നു. വീടിരിക്കുന്ന ഭാഗം വിജനമാണെന്നതും സാമൂഹികവിരുദ്ധ ശല്യത്തിന് ഒരു കാരണമാവുന്നു.പോലീസില്‍ പരാതിപ്പെട്ടിട്ട് യാതൊരു നടപടിയുമുണ്ടായില്ലെന്നും രജനി പറയുന്നു.

സ്‌കൂള്‍ പഠന കാലത്ത് ഉണ്ടായ ബസ്സപകടമാണ് തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് രജനിയുടെ വിലയിരുത്തല്‍. ചികത്സയ്ക്കായി പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും സാമ്പത്തീക പരാധീനതാനതകള്‍ മൂലം മുന്നോട്ടുപോകാനായില്ല. ചികത്സ നേരാം വണ്ണം മുന്നോട്ടുകൊണ്ടുപോയാല്‍ എഴുന്നേറ്റ് നടക്കാനാവുമെന്നാണ് രജനിയുടെ പ്രതീക്ഷ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡിപിളോമ നേടിയിട്ടുള്ള രജനി നേരത്തെ നൃത്ത വേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വീട് അനുവദിച്ചതായി മുമ്പ് എംഎല്‍എ ഓഫീസില്‍ നിന്ന് അറിയിച്ചെന്നും എന്നാല്‍ രണ്ടുവട്ടം താന്‍ തഹസീല്‍ദാരെ കണ്ടെങ്കിലും ഇത് സംബന്ധിച്ച് യാതൊരുവിവരവും നല്‍കിയില്ലെന്നും രജനി അറിയിച്ചു. സ്വസ്ഥമായി ജീവിക്കാനും ചികിത്സയ്ക്കും സാഹചര്യമൊരുക്കാനും ബന്ധപ്പെട്ട അധികൃതരുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഈ അമ്മയും മകളും.

Related posts