കൊ​ഴി​ഞ്ഞാ​മ്പാറയി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ​നി​ന്നും  എ​ട്ട​ര​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നതായി പരാതി 

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് എ​ട്ട​ര​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. സ്വ​ർ​ണം ന​ഷ്ട​മാ​യെ​ന്നു കാ​ട്ടി അ​ത്തി​ക്കോ​ട് വീ​രം​പൊ​റ്റ കെ.​കൃ​ഷ്ണ​ദാ​സാ​ണ് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​നു പ​രാ​തി ന​ല്കി​യ​ത്. 25ന് ​വീ​ട്ടു​കാ​ർ വീ​ടു​പൂ​ട്ടി ചെ​ന്നൈ​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

പാ​ല​ക്കാ​ടു​നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൃ​ഷ്ണ​ദാ​സി​ന്‍റെ പ​രാ​തി​യി​ൽ എ​സ്ഐ മ​നോ​ജ് കെ.​ഗോ​പി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts