സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് പാരാനോര്‍മല്‍ വിദഗ്ധന്‍ ! മരണം കാരണം ചോദിച്ചപ്പോള്‍ ‘എല്ലാം അവര്‍ പുറത്തു വിടും’ എന്ന് മറുപടിയും; വീഡിയോ കാണാം…

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ധന്‍ രംഗത്ത്.

സ്റ്റീവ് ഹഫ് എന്നയാളാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാള്‍ ഇക്കാര്യം അവകാശപ്പെടുന്നത്.

സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് വീഡിയോയില്‍ പറയുന്നുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്സ്) വഴിയാണ് ആത്മാക്കളോട് സ്റ്റീവ് സംസാരിക്കുന്നത്. വീഡിയോയില്‍ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദം വ്യക്തമാണ്.

വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ് അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കുന്നത്.

സുശാന്തിന്റെ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നുണ്ട്.

ദൈവത്തെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യശാന്തി അനുഭവിക്കുമെന്നും ആരാധകരോട് പറയാനാണ് ശബ്ദം ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുബൈയിലെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനങ്ങള്‍.

Related posts

Leave a Comment