പ​ണ​ത്തി​നു​വേ​ണ്ടി മ​ക​ളെ സെ​ന​ഗ​ലി​ൽ കൊ​ണ്ടു​പോ​യി​വി​റ്റു; ദു​രി​ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് അ​റി​യി​ച്ച് യു​വ​തി; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

ചി​ക്ക​മം​ഗ​ളൂ​രു: ഇ​രു​പ​തു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ൽ കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തി​യ​തി​ന് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ സെ​ന​ഗ​ലി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ചി​ക്ക​മം​ഗ​ളൂ​രു മ​ല്ല​ന​ഹ​ള്ളി​യി​ലെ ഹ​ക്കി-​പി​ക്കി എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​മാ​ന്യം ഉ​ന്ന​ത​നി​ല​യി​ലു​ള്ള ആ​ദി​വാ​സി പാ​ര​മ്പ​ര്യ​വൈ​ദ്യ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യാ​ണ് സെ​ന​ഗ​ൽ സ്വ​ദേ​ശി​ക്ക് വി​റ്റ​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ രാ​ജ​ശേ​ഖ​ര​നും അ​മ്മ ക്രാ​ന്തി​യും മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​വും വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​സ​മേ​തം ഇ​ട​യ്ക്കി​ടെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം ഇ​ത്ത​ര​ത്തി​ൽ ഒ​രു യാ​ത്ര ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മ​ക​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പെ​ൺ​കു​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നാ​ട്ടി​ലു​ള്ള ചി​ല ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ത​ന്നെ അ​മ്മ ഒ​രു സെ​ന​ഗ​ൽ സ്വ​ദേ​ശി​ക്ക് കൈ​മാ​റി​യ​താ​യും അ​യാ​ളു​ടെ വീ​ട്ടി​ൽ താ​ൻ ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാകു​ക​യാ​ണെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും വീ​ഡി​യോ​ക​ളും അ​യ​ച്ചു​ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്തെ ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ സെ​ന​ഗ​ൽ സ്വ​ദേ​ശി​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി പെ​ൺ​കു​ട്ടി​യെ വി​ല്പ​ന ന​ട​ത്തി​യ​താ​ണെ​ന്നു വി​വ​രം ല​ഭി​ച്ച​ത്.തു​ട​ർ​ന്ന് ചി​ക്ക​മം​ഗ​ളൂ​രു ഹ​ക്കി-​പി​ക്കി ആ​ദി​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ർ. പു​നീ​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി സെ​ന​ഗ​ലി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സെ​ന​ഗ​ലി​ലെ പോ​ലീ​സ് ഇ​ട​പെ​ട്ട് പെ​ൺ​കു​ട്ടി​യെ ഉ​ട​മ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ സെ​ന​ഗ​ലി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​മെ​ന്ന് ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​തേ​ന്ദ്ര​കു​മാ​ർ ദ​യാ​മ അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ അ​മ്മ ക്രാ​ന്തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ച്ഛ​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി നാ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment