ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ങ്ങ​ള്‍ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സി​ല്‍ ഇ​തു​വ​രെ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് എ​സ്‌​ഐ​ടി കോ​ട​തി​യെ അ​റി​യി​ക്കും. മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യ പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. പ്ര​ശാ​ന്തി​നെ​തി​രെ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടോ, അ​ല്ലെ​ങ്കി​ല്‍ നി​ല​വി​ലെ കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണോ തീ​രു​മാ​നം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ എ​സ്ഐ​ടി വ്യ​ക്ത​ത ന​ല്‍​കും.

പ്ര​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ള്‍ കൂ​ടി ല​ഭ്യ​മാ​യ ശേ​ഷ​മാ​കും എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക.കേ​സി​ല്‍ നി​ര​വ​ധി ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്തി​മ കു​റ്റ​പ​ത്രം ഇ​തു​വ​രെ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണ​ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് നേ​ര​ത്തെ കോ​ട​തി എ​സ്ഐ​ടി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

Related posts

Leave a Comment