സുന്ദരിയായ പാരീസ് ജാക്‌സണ്‍ ഗ്രാമി വേദിയില്‍ എട്ടു വര്‍ഷത്തിനു ശേഷമെത്തിയത് എന്തിന്!

JACKപാരീസ് ജാക്‌സണെ എല്ലാവര്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ മൈക്കിള്‍ ജാക്‌സണ്‍ എന്ന പിതാവിനെ അറിയാത്തവരുണ്ടാവില്ല. എട്ടു വര്‍ഷം മുമ്പ് പിതാവിനൊപ്പമാണ് പാരീസ് ആദ്യമായി ഗ്രാമി അവാര്‍ഡ് വേദിയിലെത്തുന്നത്. എട്ടു വര്‍ഷം പിന്നിടുമ്പോള്‍ ഒരിക്കല്‍ കൂടി വരേണ്ടിവന്നു അതും പിതാവിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍. പോപ് ഇതിഹാസം മൈക്കള്‍ ജാക്‌സന്റെ മക്കളില്‍ ഏക പെണ്‍തരിയാണ് പാരീസ്. 2009ല്‍ പിതാവിനൊപ്പം ഇവിടെയെത്തുമ്പോള്‍ പാരീസിനു പ്രായം 11 മാത്രം.

‘നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച പിതാവിനെയാണ് എനിക്ക് ലഭിച്ചത് ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു” എന്നായിരുന്നു 2009ലെ സന്ദര്‍ശനവേളയില്‍ പാരീസ് പറഞ്ഞത്. എട്ടുവര്‍ഷത്തിനു ശേഷം പിതാവ് അനശ്വരമാക്കിയ വേദിയില്‍ മകള്‍ പാടിയത് പിതാവ് കാണാമറയത്തിരുന്ന് കാണുന്നുണ്ടാവണം. തലയില്‍ നിറയെ പൂക്കളും മുക്കുത്തിയുമണിഞ്ഞ പാരീസിന്റെ സൗന്ദര്യമായിരുന്നു ഈ തവണ അവാര്‍ഡ് സദസിലെ ചര്‍ച്ചാവിഷയം.

Related posts