ഡയാലിസിസ് നടത്തേണ്ടവർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നും തന്നെ ഡ​യാ​ലി​സി​സ് കി​റ്റ് വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധം; പ്രതിഷേധം വ്യാപകമാകുന്നു

pariyara-mdeicalപ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നു ത​ന്നെ ഡ​യാ​ലി​സി​സ് കി​റ്റ് വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി പ​രാ​തി. പ​യ്യ​ന്നൂ​ർ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് കി​ട്ടു​ന്ന കി​റ്റു​ക​ളു​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​നെ​ത്തി​യ​വ​രോ​ട് ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ നി​ന്നു വാ​ങ്ങി​യാ​ൽ മാ​ത്ര​മേ ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ക​ടു​ത്ത ദു​രി​ത​മാ​യി​രി​ക്ക​യാ​ണ്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കി​റ്റു​ക​ളും ഇ​വി​ടെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു.     കാ​രു​ണ്യ ഫാ​ർ​മ​സി വ​ന്ന​തി​ന് ശേ​ഷം നി​ര​വ​ധി പേ​ർ ഇ​വി​ടെ നി​ന്നും കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​ത് കാ​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ ഇ​വ ചെ​ല​വാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​മെ​ന്ന​റി​യു​ന്നു.      പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ഇ​ത്ത​ര​ത്തി​ൽ കൂ​ടി​യ വി​ല​ക്ക് കി​റ്റു​ക​ൾ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts