പക്ഷേ..!  സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ടി​വി​യും ഫാ​നു​മു​ണ്ടെങ്കിലും  പ്രവർത്തിപ്പിക്കാൻ വേണ്ട വൈദ്യുതി മാത്രം ഇവിടെയില്ല;  അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും വൈദ്യുതി ലഭിക്കാത്തതിന് കാരണം പഞ്ചായത്ത് അപേക്ഷ നൽകാത്തതിനാലാണെന്ന് കെഎസ്ഇബി

പ​രി​യാ​രം: ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ട് വ​ര്‍​ഷം അ​ഞ്ച് ആ​കാ​റാ​യി​ട്ടും വൈ​ദ്യു​തി എ​ത്താ​തെ ഒ​രു സാം​സ്‌​കാ​രി​ക​നി​ല​യം. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തി​ലെ പാ​ല​യാ​ടാ​ണ് സാം​സ്‌​കാ​രി​ക നി​ല​യം. പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് കു​റു​വ ചെ​ന്ന​ക്കു​ഴി റോ​ഡി​ല്‍ 2013 മാ​ര്‍​ച്ച് 14 ന് ​പ​ഞ്ചാ​യ​ത്ത് സാം​സ്‌​കാ​രി​ക നി​ല​യം ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ഞ്ച് ഫാ​നു​ക​ള്‍, വൈ​ദ്യു​തി​വി​ള​ക്കു​ക​ള്‍, ടെ​ലി​വി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി​ട്ടും ഒ​രു നി​മി​ഷം പോ​ലും ഇ​തൊ​ന്നും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് ഇ​തേ​വ​രെ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ല.

നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ​യെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ഇ​ക്കാ​ര്യം ഓ​ര്‍​മി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ച ടി​വി, ഫാ​നു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ മാ​റാ​ല​ക​ള്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ്. ലൈ​ബ്ര​റി​യും വാ​യ​ന​ശാ​ല​യു​മൊ​ക്കെ പേ​രി​ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ളു​ക​ളെ​ത്തു​ന്ന​ത് കു​റ​വാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക സാം​സ്‌​കാ​രി​ക നി​ല​യ​മാ​യ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​നാ​ണ് ഈ ​ദു​ര്‍​ഗ​തി.

Related posts