മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോ​​ട്ട​​ലി​ന്‍റെ അ​​ടു​​ക്കള തൊളിലാളികൾ താമസിക്കുന്ന വീട്ടുമുറ്റത്ത്; വൃത്തിഹീനമായി പ്രവർത്തിക്കുന്ന അടുക്കളെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് പരാതി മാത്രം


ഗാ​​ന്ധി​​ന​​ഗ​​ര്‍: സം​​ക്രാ​​ന്തി​​യി​​ലെ പാ​​ര്‍​ക്ക് ഹോ​​ട്ട​​ല്‍ മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോ​​ട്ട​​ലി​ന്‍റെ അ​​ടു​​ക്ക​​ള ന​​ഗ​​ര​​സ​​ഭ​​യു​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ല​​യെ​​ന്ന് ക​​ണ്ടെ​​ത്തി.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് റോ​​ഡി​​ല്‍ ചെ​​മ്മ​​നം​​പ​​ടി​​ക്കു സ​​മീ​​പം വാ​​ട​​കവീ​​ട്ടി​​ലാ​​ണ് അ​​ടു​​ക്ക​​ള പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന​​ത്.വീ​​ടി​​ന്‍റെ മു​​റ്റ​​ത്ത് ഷീ​​റ്റി​​ട്ടാ​​ണ് അ​​ടു​​ക്ക​​ള നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​വി​​ടെ കു​​ഴി​​മ​​ന്തി​​യു​​ണ്ടാ​​ക്കാ​​നു​​ള്ള വ​​ലി​​യ അ​​ടു​​പ്പ​​മു​​ണ്ട്. വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​ണ് അ​​ടു​​ക്ക​​ള പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്ന് സ​​മീ​​പ​​വാ​​സി​​ക​​ള്‍ പ​​റ​​ഞ്ഞു.

പ​​ല സ​​മ​​യ​​ത്തും രൂ​​ക്ഷ​​മാ​​യ ദു​​ര്‍​ഗ​​ന്ധം ഇ​​വി​​ടെ​നി​​ന്ന് ഉ​​ണ്ടാ​​കാ​​റു​​ണ്ടെ​​ന്നും പ​​രാ​​തി​​പ്പെ​​ടു​മ്പോ​​ള്‍ കു​​റ​​ച്ച് മാ​ലി​ന്യം നീ​​ക്കം ചെ​​യ്യു​​ന്ന​​തു കാ​​ണാ​​മെ​​ന്നും സ​​മീ​​പ​വാ​​സി​​ക​​ള്‍ പ​​റ​​ഞ്ഞു.

അ​​ടു​​ക്ക​​ള​​യോ​​ടു ചേ​​ര്‍​ന്ന് ഇ​​ന്ന​​ലെ​​യും മാ​​ലി​​ന്യം കു​​ന്നു​കു​​ടി കി​​ടക്കു​​ക​​യാ​ണ്. കു​​ഴി​​മ​​ന്തി​​ക്കു ചേ​​ര്‍​ക്കേ​​ണ്ട മ​​സാ​​ല​​ക​​ള്‍ ഉ​​പ​​യോ​​ഗ​ശൂ​​ന്യ​​മാ​​യ രീ​​തി​​യി​​ല്‍ അ​​ടു​​ക്ക​​ള​​യി​​ലു​​ണ്ട്.

ഹോ​​ട്ട​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ത​​ന്നെ അ​​ടു​​ക്ക​​ള​​യും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് വ്യ​​വ​​സ്ഥ. ഇ​​തി​​ന് ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി​​യും ന​​ൽ​കി​​യി​​ട്ടി​​ല്ല.

അ​​ടു​​ക്ക​​ള​ വേ​​റെ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​വെ​​ങ്കി​​ല്‍ ഹോ​​ട്ട​​ല്‍ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നു മാ​​ത്ര​​മെ​​ന്ന ലൈ​​സ​​ന്‍​സാ​​ണ് ന​ൽ​കേ​​ണ്ട​​ത്. ന​​ഗ​​ര​​സ​​ഭ ഹോ​​ട്ട​​ലി​​നു​​ള്ള ലൈ​​സ​​ന്‍​സാ​​ണ് ന​​ൽ​കി​​യ​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ലും വ​​ന്‍ അ​​ഴി​​മ​​തി​​യാ​​ണു ന​​ട​​ന്നി​​ട്ടു​​ള്ള​​തെ​​ന്നാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.

Related posts

Leave a Comment