അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ അ​ധ്യാ​പ​ക​ന്‍റെ സ്മ​ര​ണ​യ്ക്ക് വി​ദ്യാ​ല​യ​ത്തി​ൽ പാ​ർ​ക്ക് ഒ​രു​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ


മു​ക്കം: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ സ​ഹപ്ര​വ​ർ​ത്ത​ക​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഒ​രു​ക്കി അ​ധ്യാ​പ​ക​ർ. നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന കെ.​വി. അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കാ​യാ​ണ് ഈ ​വ​ർ​ഷം സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മൂ​ന്ന് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് പാ​ർ​ക്ക് ഒ​രു​ക്കി​യ​ത്.

പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​വും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​വി. അ​ബ്ദു​ൽ മ​ജീ​ദും അ​റ​ബി​ക് അ​ധ്യാ​പി​ക കെ.​ടി. ന​സീ​മ​യും ഹി​ന്ദി അ​ധ്യാ​പി​ക സി. ​സ​രോ​ജി​നി​യും ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഒ​രു​ക്കി​യ​ത്.

പാ​ർ​ക്കി​ന് വ​ർ​ണ ചാ​രു​ത​യേ​കാ​ൻ ഇ​തേ സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നാ​യ സി​ഗ്നി​ദേ​വ​രാ​ജ​ൻ ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​രി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​ണ്ട്. ഊ​ഞ്ഞാ​ലും കു​ട്ടി​ക​ൾ​ക്ക് ഒ​ഴി​വ് സ​മ​യം ചി​ല​വ​ഴി​ക്കാ​ൻ മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

ഈ ​വി​ദ്യാ​ല​യ​ത്തി​ലെ പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യി​രു​ന്ന കെ.​വി. അ​ബ്ദു​ൽ നാ​സ​ർ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31നാ​ണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​ര​ണ​യ​പ്പെ​ട്ട​ത്. നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർമയ്ക്കാ​ണ് പ്രീ ​പ്രൈ​മ​റി സ്കൂ​ളി​നോ​ടു ചേ​ർ​ന്ന് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് കൂ​ടി നി​ർ​മി​ച്ച​ത്.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പാ​ർ​ക്ക് പാ​ർ​ക്ക് രൂ​പ ക​ൽ​പ്പ​ന ചെ​യ്ത വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വഅ​ധ്യാ​പ​ക​രാ​യ സി​ഗ്നി​ദേ​വ​രാ​ജ​നെ​യും എം.​കെ. ബാ​ബു​വി​നെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റും പിടിഎ പ്ര​സി​ഡ​ന്‍റുമാ​യ എം.​കെ. യാ​സ​ർ അ​ധ്യ​ക്ഷ​നാ​യി.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ മ​ജീ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​കെ. പ്ര​സാ​ദ്, പി.​പി. അ​ബൂ​ബ​ക്ക​ർ, പി.​വി. സാ​ദി​ഖ്, കെ.​ടി. ന​സീ​മ, സി. ​സ​രോ​ജി​നി, ടോ​മി ചെ​റി​യാ​ൻ, ജാ​ഫ​ർ ചെ​മ്പ​ക​ത്ത്, എം.​എ​ൽ. ഷീ​ജ, ഇ.​കെ. അ​ബ്ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

 

Related posts

Leave a Comment