കുട്ടികള്‍ക്കായുള്ള ബിസ്‌ക്കറ്റ്; ഫാക്ടറിയില്‍ പണിയെടുക്കുന്നതും കുട്ടികള്‍! പാര്‍ലെ-ജി ബിസ്‌കറ്റ് നിര്‍മാണ പ്ലാന്റില്‍ നിന്നും 26 കുട്ടികളെ രക്ഷപ്പെടുത്തി

റാ​യ്പു​ർ: പ്ര​മു​ഖ ബി​സ്ക​റ്റ് നി​ർ​മാ​ണ ക​ന്പ​നി​യാ​യ പാ​ർ​ലെ-​ജി​യു​ടെ ഛത്തീ​സ്ഗ​ഡി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് 26 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പോ​ലീ​സ് ന​ട​പ​ടി​യി​ലാ​ണ് ബാ​ല​വേ​ല​യ്ക്കു നി​യോ​ഗി​ച്ചി​രു​ന്ന കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച​ത്.

ബാ​ല​വേ​ല സം​ബ​ന്ധി​ച്ചു സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. റാ​യ്പൂ​രി​ലെ അ​മാ​സി​വ്നി മേ​ഖ​ല​യി​ലെ പ്ലാ​ന്‍റി​ലാ​ണു കു​ട്ടി​ക​ളെ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നു വി​ധാ​ൻ​സ​ഭ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​ശ്വ​നി റാ​ത്തോ​ഡ് അ​റി​യി​ച്ചു.

ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ളെ ജു​വ​നൈ​ൽ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ് ചെ​യ്തു.

13 മു​ത​ൽ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രി​ൽ ചി​ല കു​ട്ടി​ക​ൾ ഒ​ഡീ​ഷ, മ​ധ്യ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​ന്‍റു​ക​ളി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

രാ​വി​ലെ 8 മ​ണി മു​ത​ൽ വൈ​കി​ട്ട് 8 മ​ണി വ​രെ​യാ​ണു പ്ലാ​ന്‍റി​ൽ കു​ട്ടി​ക​ളെ പ​ണി​യെ​ടു​പ്പി​ച്ചി​രു​ന്ന​ത്. പ്ര​തി​മാ​സം 5000 മു​ത​ൽ 7000 വ​രെ​യാ​ണ് ഇ​വ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി​യി​രു​ന്ന​ത്.

ബാ​ല​വേ​ല​യ്ക്കെ​തി​രാ​യ ലോ​ക​ദി​നാ​ച​ര​ണം ന​ട​ന്ന ജൂ​ണ്‍ 12 മു​ത​ലാ​ണു റെ​യ്ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തി​ൽ കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ 51 കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യെ​ന്നു ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts