എല്ലാവരും കേൾക്കെ വിജയ് അങ്ങനെ വിളിച്ചപ്പോൾ ഞാ​ന്‍ സ്റ്റ​ക്ക് ആ​യി; വെളിപ്പെടുത്തലുമായി ഷക്കീല

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ന​ടി ഷ​ക്കീ​ല. ഇ​പ്പോ​ഴി​താ താ​രം ന​ട​ൻ വി​ജ​യ്‌​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

അ​ഴ​കി​യ ത​മി​ഴ് മ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​പ്പോ​ള്‍, ഞാ​ന്‍ സം​വി​ധാ​ക​നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത്, എ​നി​ക്ക് വി​ജ​യ്‌​ക്കൊ​പ്പം കോ​മ്പി​നേ​ഷ​ന്‍ സീ​ൻ ഒ​ന്നും വ​യ്ക്ക​രു​ത് എ​ന്നാ​ണ്. അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ല്‍ ഞാ​ന്‍ വ​രി​ല്ല എ​ന്നും പ​റ​ഞ്ഞി​രു​ന്നു.

അ​തി​ന് കാ​ര​ണം, ഒ​രു കാ​ല​ത്ത് ഞ​ങ്ങ​ള്‍ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം മാ​റി, എ​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും മാ​റി. അ​ദ്ദേ​ഹം കൂ​ടു​ത​ല്‍ ആ​രോ​ടും സം​സാ​രി​ക്കി​ല്ല എ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്നു. അ​പ്പോ​ള്‍ സെ​റ്റി​ല്‍ ഒ​രു​മി​ച്ചു​ണ്ടാ​യി​ട്ടും സം​സാ​രി​ച്ചി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക​തു വി​ഷ​മ​മാ​വും.

അ​തു​കൊ​ണ്ടാ​ണ് ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞ​ത്. പ​ക്ഷെ സെ​റ്റി​ലെ​ത്തി, ആ​ദ്യ​ത്തെ ഷോ​ട്ട് ത​ന്നെ വി​ജ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ എ​നി​ക്ക് ഭ​യ​ങ്ക​ര ടെ​ന്‍​ഷ​നാ​യി​രു​ന്നു. എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്നൊ​ന്നും അ​റി​യി​ല്ല, അ​റി​യാ​മോ, ഓ​ര്‍​മ​യു​ണ്ടോ എ​ന്നും അ​റി​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹം എ​ന്നെ ദൂ​രെ​നി​ന്നു ക​ണ്ട​തും, ഹാ​യ് ഷ​ക്കീ എ​ന്നു പ​റ​ഞ്ഞു വി​ളി​ച്ചു.

അ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന കാ​ല​ത്ത് വി​ളി​ക്കു​ന്ന പേ​രാ​ണ് ഷ​ക്കീ എ​ന്ന​ത്. അ​ന്നും അ​ദ്ദേ​ഹം അ​തോ​ര്‍​ത്ത് വി​ളി​ച്ച​തി​ല്‍ എ​നി​ക്ക് അ​തി​ശ​യം തോ​ന്നി. പെ​ട്ട​ന്ന് ഞാ​ന്‍ സ്റ്റ​ക്ക് ആ​യി. സെ​റ്റി​ല്‍ എ​ല്ലാ​വ​രും തി​രി​ഞ്ഞു​നോ​ക്കി. അ​ടു​ത്തു​വ​ന്നാ​ണ് അ​തു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ല്‍ പോ​ലും അ​ത്ര​യും ഷോ​ക്ക് ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment