കേരളം ഇപ്പോൾ എൻഡിഎയ്ക്ക് പാകമായ അന്തരീക്ഷത്തിൽ; ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീ​റ്റു ധാ​ര​ണ​യാ​യെന്നു ശ്രീ​ധ​ര​ൻ​പി​ള്ള

കൊ​​​ച്ചി: സം​​സ്ഥാ​​ന​​ത്തെ 20 ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സീ​​​റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് എ​​​ൻ​​​ഡി​​​എ​​യി​​ൽ ധാ​​​ര​​​ണ​​​യാ​​​യെ​​​ന്നു സം​​​സ്ഥാ​​​ന അധ്യക്ഷൻ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള. ഘ​​​ട​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന യോ​​ഗ​​ത്തി​​നു​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. ധാ​​​ര​​​ണ​​​യാ​​​യ സീ​​​റ്റു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി ന​​​ൽ​​​കു​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ൻ​​​ഡി​​​എ​​​യ്ക്കു പാ​​​ക​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ. ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ​​​പ​​​രാ​​​ജ​​​യം കൈ​​​മു​​​ത​​​ലാ​​​ക്കി എ​​​ൻ​​​ഡി​​​എ മു​​​ന്നേ​​​റും. സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ലും തെ​​​റ്റി​​​ല്ലെ​​​ന്നു പ​​​ഴ​​​യ പ്ര​​​സം​​​ഗ​​​വി​​​വാ​​​ദം ഓ​​​ർ​​​മി​​​ച്ചു ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി 20ന​​​കം ലോ​​​ക്സ​​​ഭാ ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​യ പോ​​​ലീ​​​സ് വേ​​​ട്ട​​​യാ​​​ട​​​ലി​​​നെ​​​തി​​​രേ 16നു 11 ​​​ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​പ​​​വാ​​​സം ന​​​ട​​​ത്തും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, കോ​​ട്ട​​യം ജി​​​ല്ല​​​ക​​​ളെ​​​യാ​​​ണ് ഉ​​​പ​​​വാ​​​സ​​​സ​​​മ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts