ന​ടി പാ​ര്‍​വ​തി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് വിവാഹിതനും രണ്ടു കുട്ടിയുടെ അച്ഛനും; നടിയെ യുവാവ് ശല്യം ചെയ്ത് വീട്ടിലെത്തി; സംഭവം ഇങ്ങനെ…


കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തി​നെ ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കൊ​ല്ലം സ്വ​ദേ​ശി അ​ഫ്സ​ലി​നെ(34)​നെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2017 ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ല്‍ വ​ച്ച് അ​ഫ്‌​സ​ല്‍ പാ​ര്‍​വ​തി​യെ പ​രി​ച​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം 2020-ല്‍ ​ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ടി​യു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി ഇ​യാ​ള്‍ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം 17-ന് ​പാ​ര്‍​വ​തി​യു​ടെ കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റി​ലും ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​മാ​യി എ​ത്തി ശ​ല്യം ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് അ​വ​ര്‍ മ​ര​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ഫ്‌​സ​ലി​ന് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

Related posts

Leave a Comment