പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ ഒന്നും രണ്ടും പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം​പ്ര​തി പീ​താം​ബ​ര​നേ​യും ര​ണ്ടാം പ്ര​തി സ​ജി ജോ​ർ​ജി​നെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​സ​ർ​ഗോ​ഡ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഗൂ​ഢാ​ലോ​ച​ന അ​ട​ക്കം പു​റ​ത്ത് കൊ​ണ്ട് വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​ന്‍റെ കൃ​പേ​ഷി​ന്‍റെ ചി​താ​ഭ​സ്മ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ധീ​ര സ്മൃ​തി യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മി​ട്ടി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ട​ക്ക​മു​ള്ള​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ച് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്ത് നി​മ​ജ്ഞ​നം ചെ​യ്യും.

Related posts