മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഗ​മം: ‘പാ​ട്രി​യ​റ്റ്’ ഏ​പ്രി​ൽ 23ന് ​തി​യ​റ്റ​റു​ക​ളി​ൽ

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ​യും ഒ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. “Dissent is patriotic, In a world full of traitors, be a Patriot !” എ​ന്ന ടാ​ഗ് ലൈ​നോ​ടെ ആ​യി​രു​ന്നു ഈ ​പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

Related posts

Leave a Comment