വണ്ടിപ്പെരിയാര്‍: മുന്‍ പഞ്ചായത്തംഗം വല്യാനയില് ബോബന് ജോസഫി (66) നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം താമസിച്ചിരുന്ന വണ്ടിപ്പെരിയാര്‍ 57-ാം മൈലിലെ വീടിനോടു ചേര്‍ന്നുള്ള വിറകുപുരയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ജീവനൊടുക്കാനായി തൂങ്ങിയപ്പോള്‍ കയര്‍ പൊട്ടി നിലത്തു വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. വണ്ടിപ്പെരിയാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക മാറ്റി.
2011 മുതല്‍ 2015 വരെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സിപിഐ പ്രതിനിധിയായിരുന്നു ബോബന്. പിന്നീട് കോണ്ഗ്രസിലേയിക്ക് മാറിയിരുന്നു. ഭാര്യ ബീന. മക്കള്‍: ബിബിന്‍,അബിന്‍,എബിന.
