ഡിജിപിയുടെ വിദേശ യാത്ര ദുരൂഹം; വി​വാ​ദ​മാ​യ സ്വ​കാ​ര്യ കമ്പനി​ക്ക് യു.​കെ. ബ​ന്ധ​മുണ്ടെന്ന് വി.മുരളീധരൻ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ യു.കെ യാ​ത്ര ദു​രൂ​ഹ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. വി​വാ​ദ​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് യു.​കെ. ബ​ന്ധ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സി​എ​ജി പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര-​ധ​ന വ​കു​പ്പു​ക​ൾ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ സ്ഥാ​ന​ത്ത് നി​ന്നും മാ​റേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡി​ജി​പി​യു​ടെ വിദേശ യാ​ത്ര വ്യ​ക്തി​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​മാ​ണൊ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യൊ എ​ന്നും അ​റി​യ​ണം.

സി.​എ.​ജി. റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ല്‍ ഔ​പ​ചാ​രി​ക​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വി​ഷ​യ​ത്തെ​പ്പ​റ്റി കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​വ​കു​പ്പി​ന് അ​റി​വു​ണ്ടെ​ന്നും വി.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment