പെ​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ; ആ​ശു​പ​ത്രി​യി​ലെ​ന്ന വാ​ർ​ത്ത ത​ള്ളി വ​ക്താ​വ്

സം​പൗ​ളോ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് രം​ഗ​ത്ത്. പെ​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വേ​ണ്ടി പ്ര​വേ​ശി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും വ​ക്താ​വ് ജോ​സ് ഫോ​ർ​നോ​സ് റോ​ഡ്രി​ഗ്വ​സ് വ്യ​ക്ത​മാ​ക്കി.

പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് ഫു​ട്ബോ​ൾ എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​ണ്(​എ​ഫ്ഡ​ബ്ല്യൂ​എ) വാ​ർ​ത്ത ന​ൽ​കി​യ​ത്. ഫ്ലൂ​യി​ഡ് ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ലെ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണെ​ന്നാ​ണ് എ​ഫ്ഡ​ബ്ല്യൂ​എ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

പെ​ലെ​യെ ആ​ദ​രി​ക്കാ​ൻ എ​ഫ്ഡ​ബ്ല്യൂ​എ ഈ ​വാ​രാ​ന്ത്യം ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ൽ ഒ​രു ഡി​ന്ന​ർ ന​ൽ​കാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​നാ​രോ​ഗ്യം മൂ​ലം പെ​ലെ അ​തു റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. കി​ഡ്നി, പ്രോ​സ്റ്റേ​റ്റ് സം​ബ​ന്ധ​മാ​യ ചി​കി​ൽ​സ​യി​ലാ​ണ് ഏ​റെ​ക്കാ​ല​മാ​യി പെ​ലെ. ഫി​ഫ​യു​ടെ ച​ട​ങ്ങു​ക​ളി​ൽ അ​ടു​ത്തി​ടെ വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു പെ​ലെ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

 

Related posts