പേരാന്പ്ര ഇരട്ടക്കൊല: പ്രതി കു​ന്നു​മ്മ​ൽ ച​ന്ദ്ര​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ; 2015 ൽ നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ അന്ന്  രാത്രി സംഭവിച്ചതിങ്ങനെ…

വ​ട​ക​ര: പേ​രാ​ന്പ്ര​യി​ൽ ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​ന്നു​മ്മ​ൽ ച​ന്ദ്ര​ന് (54) ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം.​വ​ട​ക​ര സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.ഞാ​ണി​യ​ത്ത് തെ​രു വ​ട്ട​ക്ക​ണ്ടി​മീ​ത്ത​ൽ ഇ​ള​ചെ​ട്ട്യാ​ൻ ബാ​ല​ൻ (62), ഭാ​ര്യ ശാ​ന്ത (59) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​മീ​പ​വാ​സി​യാ​യ ച​ന്ദ്ര​ന് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ കൊ​ല​പാ​ത​കം, ഭ​വ​ന​ക​യ്യേ​റ്റം, ക​വ​ർ​ച്ച, ക​വ​ർ​ച്ച​യ്ക്കി​ടെ മു​റി​വേ​ൽ​പ്പി​ക്ക​ൽ, വ​ധ​ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം ച​ന്ദ്ര​ൻ കു​റ്റം ചെ​യ്തെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2015 ജൂ​ലാ​യ് 9നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ബാ​ല​ന്‍റെ വീ​ടു​മാ​യി അ​ടു​ത്ത പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​ൻ അ​ന്ന് രാ​ത്രി ബാ​ല​ന്‍റെ വീ​ട്ടി​ലെ​ത്തി 10,000 രൂ​പ ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​ണം എ​ടു​ക്കാ​ൻ മു​ക​ൾ നി​ല​യി​ലേ​ക്ക് പോ​യ ബാ​ല​ന്‍റെ പി​ന്നാ​ലെ എ​ത്തി ച​ന്ദ്ര​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​യ ശാ​ന്ത​യ​യെും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കൊ​ല്ലി​യി​ൽ അ​ജി​ൽ സ​ന്തോ​ഷി​ന് (17) വെ​ട്ടേ​റ്റി​രു​ന്നു. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ബാ​ല​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഈ ​മു​റി​യി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി​യി​ലാ​ണ് ശാ​ന്ത മ​രി​ച്ചു കി​ട​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ശാ​ന്ത​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് വ​ള​ക​ളും സ്വ​ർ​ണ​മാ​ല​യും അ​ഴി​ച്ചെ​ടു​ത്ത് പ്ര​തി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്ത് കൂ​ട്ടി​യി​ട്ട മ​ര​ക്ക​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് 41 സെ​ന്‍റീ മീ​റ്റ​ർ നീ​ള​മു​ള്ള കൊ​ടു​വാ​ളും സം​ഭ​വ​സ​മ​യ​ത്ത് ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. നേ​രി​ട്ട് തെ​ളി​വി​ല്ലാ​ത്ത ഈ ​കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വി​ന്‍റെ​യും ശാ​സ്ത്രീ​യ തെ​ളി​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

മ​രി​ച്ച ബാ​ല​നും പ്ര​തി ച​ന്ദ്ര​നും സം​സാ​രി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സ​ർ​ക്കി​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ട​ക്കം 51 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. കേ​സി​ന്‍റെ ഭാ​ഗ​മാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പെ​ടെ ന​ട​ന്നു. 94 രേ​ഖ​ക​ളും 28 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്‍റെ മ​ക​ൻ ആ​ന​ന്ദി​ന്‍റെ ഭാ​ര്യ പ്ര​ജി​ത ഒ​ന്നാം സാ​ക്ഷി​യും ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ പ്ര​തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ജി​ൽ സ​ന്തോ​ഷ് ര​ണ്ടാം സാ​ക്ഷി​യു​മാ​ണ്.

Related posts