പേടിഎമ്മിനെ ആളുകള്‍ ഉപേക്ഷിക്കുന്നു! അക്കൗണ്ടില്‍ നിന്നു പേടിഎമ്മിലേക്ക് മാറ്റിയ പണം കാണുന്നില്ല

Paytmന്യൂഡല്‍ഹി: ഇടപാടുകള്‍ അസാധുവായാ ല്‍ പേടിഎമ്മില്‍ നിന്നു പണം തരികെ ലഭിക്കാന്‍ വൈകുന്നെന്ന് ആക്ഷേപം.  സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് ഇത്തരം പരാതികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം വഴി നടത്തിയ ചില ഇടപാടുകള്‍ക്ക് നാലുതവണവരെ പണം അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചതായും ഇവര്‍ പറയുന്നു.   ബാങ്കില്‍ നിന്നു പേടിഎം അക്കൗണ്ടിലേക്ക് ചേര്‍ക്കുന്ന പണം ബാലന്‍സില്‍ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് പേടിഎമ്മുമായി ബന്ധപ്പെട്ടാല്‍ ബാങ്കിന്റെ ഭാഗത്തെ പിഴവാണെന്നാണ് പറയുന്നത്.

എന്നാല്‍ പണം പേടിഎമ്മിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ കാരണത്താല്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പേടിഎമ്മിലേക്ക് പണം കൈമാറുന്നത് എസ്ബിഐ ബ്ലോക്ക് ചെയ്തിരുന്നു.  എസ്ബിഐ സുരക്ഷയുടെ കാര്യത്തിലാണെങ്കില്‍ പേയ്പാല്‍ അവരുടെ സൈറ്റിനോട് സാമ്യമുള്ള നിറവും ലോഗോയും ഉപയോഗിച്ചതിന്റെ പേരിലാണ് പേടിഎമ്മിനെതിരേ രംഗത്ത് വന്നത്.

ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന്റെ പണം നല്‍കുന്നതിനോടൊപ്പം നിരവധി സേവനങ്ങളും പേടിഎം നല്‍കുന്നുണ്ട്. പേടിഎമ്മിലേക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം ചേര്‍ക്കാനും സുഹൃത്തുക്കളോട് പണം കടം ചോദിക്കാനുമുള്ള സൗകര്യം ആപ്പിലുണ്ട്. പ്രത്യേകം സര്‍വീസ് ചാര്‍ജും പേടിഎം ഏര്‍പ്പെടുത്തുന്നുണ്ട്. ഹാക്കിംഗ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പേടിഎം ഇടപാടുകള്‍ക്ക് താമസം നേരിടുന്നതും അസാധുവായ ഇടപാടുകളുടെ പണം റീ ഫണ്ട് ചെയ്യാനുള്ള താമസവും ഉപയോക്താക്കളെ പേടിഎമ്മില്‍ നിന്ന് അകറ്റുകയാണ്.

Related posts