ഇത് രണ്ടാം ജന്മം! ട്രെയിനില്‍ കയറാനായി പടിയില്‍ ചവിട്ടിയപ്പോഴേയ്ക്കും ട്രെയിനിന്റെ വേഗത കൂടി; മരണം മുന്നില്‍കണ്ട സ്ത്രീക്കു രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍ (വീഡിയോ കാണാം)

മും​ബൈ: മ​ര​ണം മു​ന്നി​ൽ​ക​ണ്ട സ്ത്രീ​ക്കു ര​ക്ഷ​കനാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. മും​ബൈ ന​ല​സൊ​പ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു വീ​ഴാ​ൻ തു​ട​ങ്ങ​വെ​യാ​ണ് ഗോ​പാ​ൽ കൃ​ഷ്ണ​റാ​വു എ​ന്ന പോ​ലീ​സു​കാ​ര​ൻ അ​ൻ​പ​ത്ത​ഞ്ചു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ൽ ക​യ​റാ​നാ​യി സ്ത്രീ ​പ​ടി​യി​ൽ ച​വി​ട്ടി​യ​പ്പോ​ഴേ​യ്ക്കും ട്രെ​യി​ൻ വേ​ഗ​ത പ്രാ​പി​ച്ചു. ട്രെ​യി​നി​ൽ​നി​ന്നു പി​ടി​വി​ടാ​തി​രു​ന്ന സ്ത്രീ​യെ വ​ലി​ച്ച് ട്രെ​യി​ൻ മു​ന്നോ​ട്ടോ​ടി. ഇ​ട​യ്ക്കു​വ​ച്ച് സ്ത്രീ ​നി​ല​ത്തു​വീ​ണു. എ​ന്നി​ട്ടും ഇ​വ​ർ ട്രെ​യി​നി​ൽ​നി​ന്നു പി​ടി​വി​ട്ടി​രു​ന്നി​ല്ല. സ്ത്രീ​യെ വ​ലി​ച്ച് ട്രെ​യി​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഗോ​പാ​ൽ കൃ​ഷ്ണ​റാ​വു ഞൊ​ടി​യി​ട​യി​ൽ ഇ​വ​ർ​ക്ക​ടു​ത്ത് ഓ​ടി​യെ​ത്തി സ്ത്രീ​യെ പി​ന്നോ​ട്ടു വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ സ്ത്രീ​യു​ടെ കാ​ൽ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽ പെ​ടു​ന്ന​തി​നു മു​ന്പ് ഇ​വ​രെ ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ ഗോ​പാ​ൽ കൃ​ഷ്ണ​റാ​വു​വി​നാ​യി.

അ​പ​ക​ട​ത്തി​നി​ര​യാ​യ സ്ത്രീ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ ഇ​വ​ർ ബോ​റി​വ​ല്ലി​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യാ​ണ് മും​ബൈ​യി​ലെ​ത്തി​യ​ത്. ഒ​രു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ഗോ​പാ​ൽ കൃ​ഷ്ണ​റാ​വു ന​ല​സൊ​പ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

Related posts