ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് വി​ല്‍​പ്പ​ന: പ്ര​തി അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് പ​തി​പ്പു​ണ്ടാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ള്ള​റ​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​ള്ള​റ തെ​ക്കേ​ക്ക​ണ്ടി വീ​ട്ടി​ല്‍ പി.​സി. ഹി​ബാ​ത്തു​ല്‍ റ​ഹ്മാ​നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് മ​ല​പ്പു​റ​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​സി ബു​ക്‌​സി​നു​മാ​ത്രം പ​ക​ര്‍​പ്പ​വ​കാ​ശ​മു​ള്ള പു​സ്ത​ക​ങ്ങ​ള്‍ പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ലേ​ക്ക് മാ​റ്റി വ്യാ​ജ​കോ​പ്പി​ക​ള്‍ നി​ര്‍​മി​ക്കു​ക​യും വാ​ട്‌​സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി വി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു പ്ര​തി. ഒ.​വി. വി​ജ​യ​ന്‍, ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, ബ​ഷീ​ര്‍, ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​തി വി​റ്റ​ത്.

പ​ക​ര്‍​പ്പ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പു​സ്ത​ക പ്ര​സാ​ധ​ന​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഓ​ള്‍ കേ​ര​ള ബു​ക്ക് സെ​ല്ലേ​ഴ്‌​സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment