കൊല്ലണ്ടായിരുന്നു..! മ​യി​ലു​കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വി​ഷം​ക​ല​ർ​ന്ന മ​ക്ക​ച്ചോ​ളം അ​ക​ത്തു​ചെ​ന്ന്; കൃഷി നശിപ്പിക്കാതിരിക്കാൻ വിഷം കർഷകർ വച്ചതാകാമെന്ന് വനംവകുപ്പ്

കോ​യ​ന്പ​ത്തൂ​ർ​: തി​രു​പ്പൂ​രി​ൽ വി​ഷം ക​ല​ർ​ന്ന ഭ​ക്ഷ​ണം ഉ​ള്ളി​ൽ​ചെ​ന്ന് മ​യി​ലു​ക​ൾ ച​ത്ത​താ​യി പ​രാ​തി. പൊ​ങ്ക​ല്ലൂ​ർ തേ​വ​നാം​പാ​ള​യം സ​ർ​ക്കാ​ർ വി​ത്തു​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്താ​ണ് പ​തി​നൊ​ന്നു മ​യി​ലു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വേ​ലം​പ​ട്ടി മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത് മ​റ​വു​ചെ​യ്തു.

വി​ഷം​ക​ല​ർ​ന്ന മ​ക്ക​ച്ചോ​ളം അ​ക​ത്തു​ചെ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി.അ​രി​കെ​യു​ള്ള കൃ​ഷി​നി​ല​ങ്ങ​ളി​ൽ വി​ള​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ വി​ഷം വ​ച്ച​താ​കാ​മെ​ന്ന് വ​നം​കു​പ്പ് അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts