കാ​ടി​റ​ങ്ങി തീ​റ്റ​തേ​ടി വീ​ടു​ക​ളി​ലെ​ത്തി​യ മ​യി​ലു​ക​ൾ വി​സ്മ​യ​ക്കാ​ഴ്ച​യാ​കുന്നു

വ​ണ്ടി​ത്താ​വ​ളം: കാ​ടി​റ​ങ്ങി തീ​റ്റ​തേ​ടി വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​യ മ​യി​ലു​ക​ൾ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി. ഇ​ന്നു​പു​ല​ർ​ച്ചെ വ​ണ്ടി​ത്താ​വ​ളം അ​യ്യ​പ്പ​ൻ​കാ​വി​ലാ​ണ് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം മ​യി​ലു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത്. രാ​വി​ലെ ഉ​ണ​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​വ​ർ ക​ണ്ട​ത് അ​ഞ്ചും ആ​റു​വീ​ത​മു​ള്ള മ​യി​ലു​ക​ൾ വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ ക​യ​റി നി​ല്ക്കു​ന്ന കാ​ഴ്ച​യാ​ണ്.

ന​ന്ദി​യോ​ട്-​ത​ത്ത​മം​ഗ​ലം പ്ര​ധാ​ന​പാ​ത​യി​ലൂ​ടെ രാ​വി​ലെ​പോ​യ വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ ക​ണ്ട മ​യി​ലു​ക​ളെ മൊ​ബൈ​ലു​ക​ളി​ൽ പ​ക​ർ​ത്തി.വ​ന്യ​മൃ​ഗ​ങ്ങ​ൾ ഓ​ടി​ച്ച​തി​നാ​ലാ​കാം മ​യി​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം.

Related posts