മൊബൈയിൽ ഫോണിൽ അസ്ലീല ചിത്രം കാട്ടി; വീട്ടിൽ പറയുമെന്ന് പറഞ്ഞ കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് കൂഴിച്ചുമൂടി; മൂന്ന് വർഷത്തിന് ശേഷം ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വിധിച്ച് കോടതി

കോ​യ​ന്പ​ത്തൂ​ർ: പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന് വാ​ഴ​ത്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ട യു​വാ​വി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​വി​ധി​ച്ചു. മോ​ത്തേ​പ്പാ​ള​യം ദി​നേ​ഷ് കു​മാ​റി​നെ (25)യാ​ണ് ശി​ക്ഷി​ച്ച​ത്.2016 ജൂ​ലൈ 22ന് ​മൊ​ബൈ​ൽ ഫോ​ണി​ൽ ത​ന്‍റെ അ​ശ്ലീ​ല​ചി​ത്രം യു​വാ​വ് കാ​ണി​ച്ച​തോ​ടെ ഇ​ക്കാ​ര്യം വീ​ട്ടി​ൽ പ​റ​യു​മെ​ന്നു പ​റ​ഞ്ഞ പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി വാ​ഴ​ത്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ ദി​നേ​ഷ് കു​മാ​റി​നെ മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​ചെ​യ്ത​തി​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​നു​മാ​യാ​ണ് ജ​ഡ്ജി രാ​ധി​ക പ്ര​തി​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്.

Related posts