തിരുവനന്തപുരം: പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചു. അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എതിര്‍ത്തത് ലീഗ് രാഷ്ട്രീയത്തെയാണ്. വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുനോക്കാന് പറഞ്ഞത് മതം നോക്കാനല്ല. മുസ്ലീംഭൂരിപക്ഷ മേഖലയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കുന്നു. ഹിന്ദു മേഖലയില്‍ ബിജെപി ജയിക്കുന്നു. മതേതരവാദിയായ സിപിഎം സ്ഥാനാര്‍ത്ഥി തോല്ക്കുന്നു. ഈ സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉദ്ദ്യേശിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന് ഇന്നലെ പറഞ്ഞിരുന്നു.
